Captian Miller OTT : ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Captian Miller Movie OTT Release : ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ക്യാപ്റ്റൻ മില്ലറിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 2, 2024, 03:54 PM IST
  • പൊങ്കൽ റിലീസായി തിയറ്റിൽ എത്തിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ
  • 2024ൽ തമിഴിലെ ആദ്യ ബോക്സ്ഓഫീസ് ഹിറ്റ് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ
Captian Miller OTT : ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Captian Miller OTT Platform : പൊങ്കൽ റിലീസായി എത്തി ധനുഷിന്റെ വാർ ആക്ഷൻ ചിത്രം ക്യാപ്റ്റൻ മില്ലർ ഒടിടി റിലീസിനായി തയ്യാറെടുക്കുന്നു. ആമോസൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ക്യാപ്റ്റൻ മില്ലർ ഫെബ്രുവരി ഒമ്പത് മുതൽ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ്. ജനുവരി 12ന് പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. അരുൺ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരുൺ മാതേശ്വരൻ ചിത്രത്തിന്റെ രചൻ നിർവഹിച്ചിരിക്കുന്നത്. ജിവി പ്രകാശാണ് സിനിമയിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ധനുഷ്, ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, ജോൺ കൊക്കൻ, നിവേദിത സതീഷ്, എഡ്വേർഡ് സോണൻബ്ലിക്ക് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ALSO READ: Actor Vijay Party : തമിഴക വെട്രി കഴകം; രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച് നടൻ വിജയ്

സിദ്ധാർത്ഥ നുനിയുടെ ഛായാഗ്രഹണവും നാഗൂരാൻ രാമചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. . സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പിആർഒ- പ്രതീഷ് ശേഖർ.

2024ൽ തമിഴ് നാട്ടിൽ രേഖപ്പെടുത്തിയ ആദ്യ ബോക്സ്ഓഫീസ് ഹിറ്റ് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ശിവകാർത്തികേയൻ ചിത്രം അയലാനൊപ്പം ക്ലാഷ് റിലീസായി എത്തിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. അയലാനും ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. സൺ നെക്സ്റ്റിലൂടെ ശിവകാർത്തികേയൻ ചിത്രം ഒടിടിയിൽ എത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News