Ayisha First Look : ആയിഷയുടെ ഫസ്റ്റ് ലുക്കെത്തി; നൃത്ത ചുവടുമായി വിസ്മയിപ്പിച്ച് മഞ്ജു വാര്യർ

ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ഇന്തോ - അറബിക് ചിത്രമാണ് ആയിഷ

Written by - Zee Malayalam News Desk | Last Updated : Feb 18, 2022, 02:31 PM IST
  • ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ഇന്തോ - അറബിക് ചിത്രമാണ് ആയിഷ.
  • ഏഴ് ഭാഷകളിൽ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വെച്ചിട്ടുണ്ട്.
  • മഞ്ജു വാര്യർ തന്നെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
  • ചിത്രം പ്രഖ്യാപിച്ച സമയം മുതൽ തന്നെ ഏറെ ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു.
Ayisha First Look : ആയിഷയുടെ ഫസ്റ്റ് ലുക്കെത്തി; നൃത്ത ചുവടുമായി വിസ്മയിപ്പിച്ച് മഞ്ജു വാര്യർ

Kochi : മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം ആയിഷയുടെ ഫസ്റ്റ് ലുക്ക് പുറത്തവിട്ടു. നൃത്ത ചുവട് വെക്കുന്ന മഞ്ജു വാര്യരുടെ ചിത്രമാണ് ഫസ്റ്റ് ലുക്കിൽ പുറത്ത് വിട്ടിരിക്കുന്നത്. ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ഇന്തോ - അറബിക് ചിത്രമാണ് ആയിഷ. ഏഴ് ഭാഷകളിൽ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വെച്ചിട്ടുണ്ട്. മഞ്ജു വാര്യർ തന്നെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.

ചിത്രം പ്രഖ്യാപിച്ച സമയം മുതൽ തന്നെ ഏറെ ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടതിന് പിന്നാലെ ഇന്റർനെറ്റിൽ തരംഗമായി കഴിഞ്ഞു. നിലവിൽ ചിത്രത്തിൻറെ ഷൂട്ടിങ് റാസൽ ഖൈമയിൽ പുരോഗമിച്ച് വരികെയാണ്. ചിത്രത്തിൻറെ ഷൂട്ടിങ് യുഎഇയിൽ പ്രധാന റോഡ് അടച്ചിട്ട് നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ALSO READ: Aaraattu movie review | മരയ്ക്കാറിന്റെ ക്ഷീണം തീർത്ത് ആറാട്ട്; ആഘോഷിച്ച് ആരാധകർ

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ മഞ്ജു വാര്യരെ കൂടാതെ നടി രാധികയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇത് കൂടാതെ സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങി നിരവധി വിദേശി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ALSO READ: Oruthee Trailer : ഒരു സ്ത്രീയുടെ ആരും പറയാത്ത കഥ; നവ്യ നായരുടെ തിരിച്ചുവരവ് ഉജ്ജ്വലമാക്കി ഒരുത്തിയുടെ ട്രെയ്‌ലർ

ചിത്രം ശ്രദ്ധ നേടാൻ മറ്റൊരു കാര്യം അതിന്റെ കൊറിയോഗ്രാഫി ചെയ്യുന്നത് തമിഴ് നടൻ പ്രഭുദേവ ആണെന്നുള്ളതാണ്. ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ് .  ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ ചിത്രം നിർമ്മിക്കുന്നത് സക്കറിയയാണ്. ഇതുകൂടാതെ ഫെതര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവർ ചിത്രത്തിലെ സഹനിർമ്മാതാക്കളാണ്.

ALSO READ: Valimai : കിടിലം ഡാൻസ് രംഗങ്ങളുമായി വലിമൈയുടെ സോങ് പ്രോമോ എത്തി

ഏറെ നാളുകൾക്ക് ശേഷം പ്രഭുദേവ കെറിയോ​ഗ്രാഫി നടത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ആയിഷയ്ക്കുണ്ട്. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ചിത്രത്തിൽ നിരവധി അറബി, ഇന്ത്യൻ പിന്നണി ഗായകർ പാടുന്നുണ്ട്. ചിത്രത്തിൻറെ സംഗീത സംവിധായകൻ എം ജയചന്ദ്രനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News