Athbhuthadweep 2: 'അത്ഭുതദ്വീപി'ലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര; രണ്ടാം ഭാ​ഗവുമായി വിനയൻ എത്തുന്നു

രണ്ടാം ഭാ​ഗത്തിൽ ​ഗിന്നസ് പക്രുവിനൊപ്പം എത്തുന്നത് ഉണ്ണി മുകുന്ദനായിരിക്കും എന്നും വിനയൻ കുറിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 01:29 PM IST
  • സിജു വിൽസണെ നായകനാക്കി ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് അത്ഭുതദ്വീപ് 2 എന്ന ചിത്രവുമായി വിനയൻ എത്തുന്നത്.
  • വിനയൻ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
  • രണ്ടാം ഭാ​ഗത്തിൽ ​ഗിന്നസ് പക്രു ഉണ്ടാകും.
Athbhuthadweep 2: 'അത്ഭുതദ്വീപി'ലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര; രണ്ടാം ഭാ​ഗവുമായി വിനയൻ എത്തുന്നു

മലയാളികൾ ഇന്നും കാണാൻ ഇഷ്ടപ്പെടുന്ന ചിത്രമാണ് വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ്. ​ഗിന്നസ് പക്രു, പൃഥ്വിരാജ് സുകുമാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഇന്നും ജനപ്രിയ ചിത്രമാണ്. 2005ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അത്ഭുത​ദ്വീപ്. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാ​ഗം വരുന്നുവെന്ന വാർത്തയാണ് സംവിധായകൻ വിനയൻ പങ്കുവെച്ചിരിക്കുന്നത്. സിജു വിൽസണെ നായകനാക്കി ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് അത്ഭുതദ്വീപ് 2 എന്ന ചിത്രവുമായി വിനയൻ എത്തുന്നത്. വിനയൻ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

രണ്ടാം ഭാ​ഗത്തിൽ ​ഗിന്നസ് പക്രു ഉണ്ടാകും. എന്നാൽ ഇത്തവണ പക്രുവിനൊപ്പം എത്തുന്നത് പൃഥ്വിരാജ് അല്ല യുവതാരം ഉണ്ണി മുകുന്ദനാണ്. മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ചിത്രത്തിന്റെ ഭാ​ഗമാകും. ഇവർക്കൊപ്പമുള്ള ചിത്രം വിനയൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. 2024ൽ ഞങ്ങള്‍‍ അത്ഭുതദ്വീപിലെത്തും എന്നാണ് വിനയൻ കുറിച്ചിരിക്കുന്നത്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘‘18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍‍ കാണാന്‍‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍‍‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍‍ അത്ഭുതദ്വീപിലെത്തും’’.

 

​ഗിന്നസ് പക്രുവിന്റെ  ഫേസ്ബുക്ക് പോസ്റ്റ്:

‘‘അങ്ങനെ 18 വർഷങ്ങൾക്കു ശേഷം ഞാനും അത്ഭുതദ്വീപിനെ സ്നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയൻ സാറിൽ നിന്നും വന്നെത്തിയിരിക്കുന്നു. ഒരുപാടു സന്തോഷവും അതിലേറെ ആവേശവും... കാരണം രണ്ടാം ഭാഗത്തിൽ ഞങ്ങൾക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്..അത്‍ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകൾ ക്കായി നമുക്ക് കാത്തിരിക്കാം.’’

Also Read:  Vidamuyarchi: അജിത്തിന്റെ 'വിഡാമുയര്‍ച്ചി'യിൽ തമന്നയും തൃഷയും? ചിത്രത്തിൽ വമ്പൻ താരനിരയെന്ന് റിപ്പോർട്ട്

‘‘18 വർഷം മുന്നേ അത്ഭുതദ്വീപ് തിയറ്ററിൽ കണ്ടപ്പോൾ സ്വപ്നത്തിൽ കരുതിയില്ല ഈ ഒരു കാര്യം. അത്ഭുതദ്വീപ് 2.’’–എന്നാണ് അഭിലാഷ് പിള്ള കുറിച്ചത്.

ഗിന്നസ് പക്രു, പൃഥ്വിരാജ്, മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ്, ബിന്ദു പണിക്കര്‍, കല്‍പ്പന തുടങ്ങിയവര്‍ക്കൊപ്പം മുന്നൂറോളം കൊച്ചു മനുഷ്യരും അണിനിരന്ന ചിത്രമായിരുന്നു അത്ഭുത ദ്വീപ്. വിഷ്വൽ ഇഫക്ട ഫാന്റസിയും കൂടിച്ചേർന്ന് പ്രേക്ഷകർക്ക് ദൃശ്യവിരുന്നായിരുന്നു ഈ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News