ഗിന്നസ് പക്രുവിനെ കേന്ദ്ര കഥാപാത്രമാക്കി വിജീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു. മജീഷ്യൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പരിപാടിയുടെ ചിത്രങ്ങൾ ഗിന്നസ് പക്രു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പക്രു പ്രധാന വേഷത്തിലെത്തുന്ന എട്ടാമത്തെ ചിത്രമാണിത്.
ഹരികുമാർ കുമ്പനാടാണ് പ്രതിമയുടെ ശില്പി. പ്രതിമ കാഴ്ചയിൽ അടി മുതൽ മുടി വരെ ഒറിജിനൽ ഗിന്നസ് പക്രു തന്നെ. തന്റെ ജൻമനാളിൽ ലഭിച്ച സമ്മാനമായാണ് മെഴുകു പ്രതിമയെ കാണുന്നതെന്ന് അജയ് പറഞ്ഞു. നൂറ് ശതമാനവും പൂർണ്ണതോടെയാണ് ഹരികുമാർ പ്രതിമ നിർമ്മിച്ചതെന്ന് പക്രു പറഞ്ഞു. മമ്മൂട്ടി മോഹൻ ലാൽ രജനീകാന്ത് മൈക്കിൾ ജാക്സൺ തുടങ്ങി 25 ഓളം പ്രശസ്തരുടെ പ്രതിമകൾ ഹരികുമാർ നിർമ്മിച്ചിട്ടുണ്ട്.
ശാസ്താം കോട്ടയ്ക്കടുത്ത് ശാസ്താം നടയിൽ ഭർത്താവിന്റെ വീട്ടിൽ വിസ്മയ എന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കേരളക്കരയാകെ ചർച്ചാ വിഷയമായിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.