വര്‍ണവിവേചനത്തിന്റെ തിക്തമായ അനുഭവം വരച്ചുകാട്ടുന്ന ഭൂ.മൗ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

First look poster released: അശോക് ആര്‍ നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്ദീപ് ആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ വി. രാജു തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുനില്‍ പ്രേം എല്‍.എസ് ആണ്.

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 04:09 PM IST
  • നിറത്തിന്റെ പേരില്‍ കള്ളനെന്ന് മുദ്ര കുത്തപ്പെട്ട രാമന്‍ എന്ന കഥാപാത്രത്തിന്റെ മനോവ്യാപനത്തിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി വികസിക്കുന്നത്
  • ജീവിതത്തിന്റെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അവകാശങ്ങള്‍ നേടിയെടുക്കാന്‍ രാമന്‍ നടത്തുന്ന വ്യത്യസ്തമായ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് ഭൂ.മൗ എന്ന ചിത്രം പറയുന്നത്
വര്‍ണവിവേചനത്തിന്റെ തിക്തമായ അനുഭവം വരച്ചുകാട്ടുന്ന ഭൂ.മൗ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

വര്‍ണവിവേചനത്തിന്റെ തിക്തമായ അനുഭവം വരച്ചുകാട്ടുന്ന ഭൂ.മൗ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അശോക് ആര്‍ നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി നിര്‍മിച്ച ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഹോളി വൂണ്ടിന്റെ സംവിധായകനാണ് അശോക് ആര്‍. നാഥ്. സന്ദീപ് ആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 

നിറത്തിന്റെ പേരില്‍ കള്ളനെന്ന് മുദ്ര കുത്തപ്പെട്ട രാമന്‍ എന്ന കഥാപാത്രത്തിന്റെ മനോവ്യാപനത്തിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി വികസിക്കുന്നത്. ജീവിതത്തിന്റെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അവകാശങ്ങള്‍ നേടിയെടുക്കാന്‍ രാമന്‍ നടത്തുന്ന വ്യത്യസ്തമായ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് ഭൂ.മൗ എന്ന ചിത്രം പറയുന്നത്. 

ALSO READ: Leo First Look: ആരാധകരെ ഞെട്ടിച്ച് വിജയ്; പിറന്നാൾ ദിനത്തിൽ 'ലിയോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

അരുണ്‍ വി. രാജു തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുനില്‍ പ്രേം എല്‍.എസ് ആണ്. എഡിറ്റിങ്- ബി. ലെനിന്‍, സംഗീതം- റോണി റാഫേല്‍, ഗാനരചന- ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജയശീലന്‍ സദാനന്ദന്‍, ആര്‍ട്ട് ഡയറക്ടര്‍- പ്രദീപ് പത്മനാഭന്‍, കളറിസ്റ്റ്- യുഗേന്ദ്രന്‍, സൗണ്ട് മിക്‌സിങ്- ശങ്കര്‍ദാസ്.

സൗണ്ട് ഡിസൈന്‍- അനീഷ് എ.എസ്, മേക്കപ്പ്- രാജേഷ് വെള്ളനാട്, കോസ്റ്റിയൂംസ്- അബ്ദുള്‍ വാഹിദ്, സ്റ്റില്‍സ്- ജോഷ്വ കൊയിലോണ്‍, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ പ്രഭാകര്‍, ഓഫീസ് ഇന്‍-ചാര്‍ജ്- അരുണ എസ്. നായര്‍.പി ആർ ഓ- നിയാസ് നൗഷാദ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News