Leo Movie: രാത്രിയിൽ ഫസ്റ്റ് ലുക്ക്, പിന്നെ ഫസ്റ്റ് സിം​ഗിളും; വിജയ് ആരാധകർക്ക് ഡബിൾ ട്രീറ്റുമായി ലോകേഷ്

Leo Movie Update: ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ ചിത്രം എന്നാണ് ലിയോ എന്ന സിനിമ ഇപ്പോൾ അറിയപ്പെടുന്നത്. ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ് ചിത്രത്തിനായി.

Written by - Zee Malayalam News Desk | Last Updated : Jun 21, 2023, 07:21 PM IST
  • ലിയോ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ​ഗാനം ജൂൺ 22ന് പുറത്തുവിടുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
  • ​ഗാനത്തിന്റെ പ്രോമോയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
  • ലിയോയുടെ ഫസ്റ്റ് ലുക്ക് ഇന്ന് അർധരാത്രി 12 മണിക്ക് പുറത്തുവിടുമെന്നാണ് ലോകേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Leo Movie: രാത്രിയിൽ ഫസ്റ്റ് ലുക്ക്, പിന്നെ ഫസ്റ്റ് സിം​ഗിളും; വിജയ് ആരാധകർക്ക് ഡബിൾ ട്രീറ്റുമായി ലോകേഷ്

വിജയിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഡബിൾ ട്രീറ്റുമായി സംവിധായകൻ ലോകേഷ് കനകരാജ്. വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ലിയോ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ​ഗാനം ജൂൺ 22ന് പുറത്തുവിടുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ​ഗാനത്തിന്റെ പ്രോമോയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് ആവേശമായി പുതിയൊരു അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്. ലിയോയുടെ ഫസ്റ്റ് ലുക്ക് ഇന്ന് അർധരാത്രി 12 മണിക്ക് പുറത്തുവിടുമെന്നാണ് ലോകേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

നാ റെഡി (ഞാൻ റെഡി) എന്ന ​ഗാനമാണ് പുറത്ത് വിടുന്നത്. അനിരുദ്ധ് രവിചന്ദർ ഒരുക്കുന്ന ഗാനത്തിനായി കാത്തിരിക്കുകയാണ് കോളിവുഡ് ആരാധകർ. വിജയിയുടെ കഴിഞ്ഞ ചിത്രങ്ങളായ മാസ്റ്റർ, ബീസ്റ്റ്, വാരിസ് എന്നിവയുടെ ഫസ്റ്റ് സിംഗളുകൾ സോഷ്യൽ മീഡിയകളിൽ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. 

മാസ്റ്റർ എന്ന സിനിമയ്ക്ക് ശേഷം വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സായ ലോക്കിവേഴ്സിന്റെ ഭാഗമാണ് ലിയോ എന്നും നേരത്തെ സംവിധായകൻ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് ജമ്മു കശ്മീരിൽ വെച്ചായിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്.

Also Read: Nalla Nilavulla Rathri: 'നല്ല നിലാവുള്ള രാത്രി' റിലീസ് തിയതി പ്രഖ്യാപിച്ചു; ഉടൻ തിയേറ്ററുകളിലേക്ക്

 

പാൻ ഇന്ത്യ തലത്തിൽ പ്രചാരം ലഭിക്കുന്ന ചിത്രത്തിൽ വിവിധ ഭാഷകളിൽ നിന്നും പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു തോമസ്, ബാബു ആന്റണി എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിങ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.

അതേസമയം ചിത്രത്തിന്റെ കശ്മീര്‍ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രം നിലവില്‍ ഒരു ഷെഡ്യൂള്‍ ബ്രേക്കില്‍ ആണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വരും ഷെ‍ഡ്യൂളുകള്‍. സിനിമ പ്രഖ്യാപിച്ച വേളയിൽ തന്നെ ലിയോയുടെ ഡിജിറ്റൽ, സാറ്റ്ലൈറ്റ്, മ്യൂസിക് അവകാശങ്ങൾ വൻ തുകയ്ക്ക് വിറ്റ് പോയിരുന്നു. നെറ്റ്ഫ്ലിക്സാണ് ലിയോയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News