Jupiter Venus Conjunction: ഒമ്പത് ഗ്രഹങ്ങളിൽ വളരെ നല്ല ഫലങ്ങൾ നൽകുന്ന ഒരു ഗ്രഹമാണ് വ്യാഴം. വ്യാഴം ഒരു നിശ്ചിത കാലയളവിനുശേഷം അതിൻ്റെ രാശി മാറ്റും. അതിൻ്റെ ഫലം എല്ലാ രാശിക്കാരിലും ഉണ്ടാകും. ഏകദേശം ഒരു വർഷത്തെ സമയമെടുത്താണ് വ്യാഴം രാശി മാറുന്നത്. അതുകൊണ്ടുതന്നെ വ്യാഴത്തിന് ഒരു രാശി ചക്രം മൊത്തത്തിൽ പൂർത്തിയാക്കാൻ 12 വർഷമെടുക്കും. അറിവ്, അധ്യാപകൻ, വിദ്യാഭ്യാസം, മതപരമായ ജോലി എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.
Also Read: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ രാമന് പ്രിയപ്പെട്ടവർ!
വ്യാഴം നിലവിൽ ശുക്ര രാശിയായ ഇടവത്തിലാണ്. അടുത്തവര്ഷം ഇത് രാശി മാറി മിഥുന രാശിയിൽ പ്രവേശിക്കും. ഇതോടൊപ്പം ശുക്രനും ഈ രാശിയിൽ എത്തും, ഇതിലൂടെ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും. അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് ബമ്പർ ആനുകൂല്യങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
വ്യാഴം 2025 മെയ് 14 ന് രാത്രി 11:20 ന് മിഥുന രാശിയിൽ പ്രവേശിക്കും. ശുക്രൻ ജൂലൈ 26ന് രാവിലെ 9:02 ന് മിഥുന രാശിയിൽ പ്രവേശിക്കും.
മിഥുനം (Gemini): ഗജലക്ഷ്മി രാജയോഗം ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ തുടങ്ങും. ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം ലഭിക്കും.
Also Read: സ്വർണവില കുത്തനെ താഴോട്ട്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 880 രൂപ!
ചിങ്ങം (Leo): ഗജലക്ഷ്മി യോഗം ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് വരുന്നത്. വ്യാഴ-ശുക്ര സംയോജനം ഇവർക്ക് അനുകൂലമായിരിക്കും. നിരവധി പുതിയ തൊഴിലവസരങ്ങൾ ലഭിക്കും, ശമ്പള വർദ്ധനവുണ്ടാകും.
തുലാം (Libra): ഗജലക്ഷ്മി യോഗം ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും നേട്ടം ഉണ്ടാകും, യാത്രകൾ ആവശ്യമായി വരും, ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും, ജോലിയും അർപ്പണബോധവും കണക്കിലെടുക്കുമ്പോൾ ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.