Dasavathara വും മൈക്കിൾ മദന കാമരാജനും എങ്ങനെ ഷൂട്ട് ചെയ്‌തു? ; കമലഹാസനോട് Alphonse Puthren ന്റെ ചോദ്യം

ദശാവതാരത്തിലെ കഥാപത്രങ്ങളെ കുറിച്ച്‌ കമലഹാസനിട്ട ഫേസ്ബുക്ക് പോസ്റ്റിറ്റിന് ചുവടെയാണ് അൽഫോൻസ് പുത്രൻ ചോദ്യവുമായി എത്തിയത്. ഇതിന് മറുപടിയുമായി കമലഹാസനും എത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 18, 2021, 12:16 PM IST
  • ദശാവതാരത്തിലെ കഥാപത്രങ്ങളെ കുറിച്ച്‌ കമലഹാസനിട്ട ഫേസ്ബുക്ക് പോസ്റ്റിറ്റിന് ചുവടെയാണ് അൽഫോൻസ് പുത്രൻ ചോദ്യവുമായി എത്തിയത്.
  • ദശവതാരം സിനിമ സംവിധാനത്തിലെ പിഎച്ച്ഡി എടുക്കുന്നത് പോലെ പഠിക്കാൻ കഴിയുന്ന ചിത്രമാണെന്നും മൈക്കിൾ മദന കാമരാജൻ ചാച്ചിത്ര പഠനത്തിലെ തന്നെ ബിരുദത്തിന് തുല്യമാണെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു.
  • ഇതിന് മറുപടിയുമായി കമലഹാസനും എത്തിയിരുന്നു.
  • മൈക്കിൾ മദന കാമരാജൻ എങ്ങനെ ചിത്രീകരിച്ചുവെന്ന് ഉടൻ പറയാമെന്ന് കമൽഹാസൻ ഉറപ്പ് നൽകി.
Dasavathara വും മൈക്കിൾ മദന കാമരാജനും എങ്ങനെ ഷൂട്ട് ചെയ്‌തു? ; കമലഹാസനോട് Alphonse Puthren ന്റെ ചോദ്യം

Kochi : കമലഹാസന്റെ (Kamala Haasan) ഏറ്റവും മികച്ച ചിത്രങ്ങളായ ദശാവതാരവും (Dasavatharam) മൈക്കിൾ മദന കാമരാജനും എങ്ങനെ ചിത്രീകരിച്ചു എന്ന് ചോദിച്ച് മലയത്തിലെ യുവസംവിധായകൻ അൽഫോൻസ് പുത്രൻ. ദശാവതാരത്തിലെ കഥാപത്രങ്ങളെ കുറിച്ച്‌ കമലഹാസനിട്ട ഫേസ്ബുക്ക് പോസ്റ്റിറ്റിന് ചുവടെയാണ് അൽഫോൻസ് പുത്രൻ ചോദ്യവുമായി എത്തിയത്.

ദശവതാരം സിനിമ സംവിധാനത്തിലെ പിഎച്ച്ഡി എടുക്കുന്നത് പോലെ പഠിക്കാൻ കഴിയുന്ന ചിത്രമാണെന്നും മൈക്കിൾ മദന കാമരാജൻ ചാച്ചിത്ര പഠനത്തിലെ തന്നെ ബിരുദത്തിന് തുല്യമാണെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. ഇതിന് മറുപടിയുമായി കമലഹാസനും (Kamala Haasan) എത്തിയിരുന്നു.

ALSO READ: Sandra Thomas ഐസിയുവിൽ, ഡെങ്കിപ്പനിയെ തുടർന്നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

മൈക്കിൾ മദന കാമരാജൻ എങ്ങനെ ചിത്രീകരിച്ചുവെന്ന് ഉടൻ പറയാമെന്ന് കമൽഹാസൻ ഉറപ്പ് നൽകി. മാത്രമല്ല അത് നിങ്ങൾക്ക് എന്ത് മാത്രം പഠിക്കാനുണ്ടെന്ന് എനിക്ക്  അറിയില്ലെന്നും  എന്നെ സംബന്ധിച്ച് അതൊരു മാസ്റ്റർ ക്ലാസ് ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഞാൻ അതിനെ കുറിച്ച് സംസാരിക്കുതോറും എനിക്ക് കൂടുതൽ കൂടുതൽ അറിവ് ലഭിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: Cold Case OTT റിലീസ് തിയതി പ്രഖ്യാപിച്ചു, കുറ്റാന്വേഷകനായി പൊലീസ് വേഷത്തിൽ പൃഥ്വിരാജ് വീണ്ടുമെത്തുന്നു

അതിന് പിന്നാലെ വീണ്ടും കമലഹാസന് നന്ദി അറിയിച്ച് അൽഫോൻസ് പുത്രൻ (Alphonse Puthren) അറിയിച്ചു. താങ്കളിൽ നിന്ന് പഠിക്കാൻ കഴിയുന്നത് വളരെ വലിയ കാര്യമാണെന്നും. എനിക്ക് മാത്രമല്ല പക്ഷെ സിനിമ നിർമ്മാണം പഠിക്കാൻ ഇഷ്ടപ്പെടുന്ന കോടി കണക്കിന് ആളുകൾക്ക് ഇത് വളരെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News