Sandra Thomas ഐസിയുവിൽ, ഡെങ്കിപ്പനിയെ തുടർന്നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

രണ്ട് ദിവസം മുമ്പാണ് സാന്ദ്ര തോമിസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. നടിയുടെ സഹോദരി സ്നേഹയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 07:48 PM IST
  • ഡെങ്കിപ്പനി മൂർച്ഛിച്ചതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് സാന്ദ്ര തോമിസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
  • നടിയുടെ സഹോദരി സ്നേഹയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്.
  • സന്ദ്രയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്ന സഹോദരി
  • സാന്ദ്രയും മക്കളുമായിട്ടുള്ള വീഡിയോകൾക്ക് സോഷ്യൽ മീഡിയിൽ വലിയ തോതിൽ സ്വീകാര്യതയാണ് ലഭിക്കുന്നത്
Sandra Thomas ഐസിയുവിൽ, ഡെങ്കിപ്പനിയെ തുടർന്നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Kochi : നടി നിർമാതാവുമായ സാന്ദ്ര തോമസ് (Sandra Thomas) ഐസിയുവിൽ (ICU). ഡെങ്കിപ്പനി (Dengue Fever) മൂർച്ഛിച്ചതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് സാന്ദ്ര തോമിസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. നടിയുടെ സഹോദരി സ്നേഹയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. 

ALSO READ : Budhadev Das Guptha: ബംഗാളി ചലചിത്രകാരൻ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു

ഹൃദമിടിപ്പും രക്തസമ്മർദവും കുറഞ്ഞതിനെ തുടർന്ന് ചേച്ചി സന്ദ്ര തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയെ തുർന്ന് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകും ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു. ഇപ്പോൾ രണ്ട് ദിവസമായി ഐസിയുവിൽ തുടരുകയാണ്. സന്ദ്രയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ട്. വേഗം സുഖം പ്രാപിക്കുന്നതിനായി എല്ലാവരുടെയും പ്രാർഥന ആവശ്യപ്പെടുന്നു- സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു.

സാന്ദ്രയും മക്കളുമായിട്ടുള്ള വീഡിയോകൾക്ക് സോഷ്യൽ മീഡിയിൽ വലിയ തോതിൽ സ്വീകാര്യതയാണ് ലഭിക്കുന്നത്. സുഹൃത്ത് വിജയ് ബാബുവിനൊപ്പം സിനിമ നിർമാണത്തിലൂടെയാണ് സാന്ദ്ര തോമസ് മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു സെലിബ്രേറ്റിയായത്.

ALSO READ : Actor Sanchari Vijay : ദേശീയ അവാർഡ് ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് മരിച്ചു, വാഹനപകടത്തെ തുടർന്ന് ഗുരുതരവസ്ഥായിലായിരുന്നു

ഫ്രൈഡെ എന്ന് ചിത്രത്തിലൂടെയാണ് ഇരുവരും സിനിമ നിർമാണത്തിലേക്ക് കടന്ന് വന്നത്. തുടർന്ന് ഇരവരുടെയും പ്രൊഡക്ഷൻ സ്ഥാപനത്തിന്റെ പേര് ഫ്രൈഡെ ഫിലിംസ് എന്ന് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമ്മേൻ എന്ന ചിത്രത്തിൽ വട്ടോളി അച്ഛന്റെ സഹോദരിയായും ആട് എന്ന് സിനിമയിൽ മേനക കാന്തൻ തുടങ്ങിയവാണ് പ്രധാന വേഷങ്ങൾ. തുടർന്ന് 2016ൽ സാന്ദ്ര ഫ്രൈഡെ ഫിലിംസിൽ നിന്ന് പിന്മാറുകയും ചെയ്തു. 2016ലാണ് സാന്ദ്ര വിവാഹിതയായത്. 

ALSO READ : 777 Charlie Teaser : ധർമയുടെ അരികിൽ തിരികെ എത്താൻ ചാർലിയുടെ പ്രയാണം, '777 ചാർലി' ടീസർ പുറത്തിറങ്ങി [VIDEO]

സൗബിൻ ഷാഹിറിനെ കേന്ദ്ര കഥപാത്രമായി നിർമിക്കുന്ന കള്ളൻ ഡിസ്യൂസ എന്ന സാന്ദ്രയുടെ സ്വന്തം പേരിലുള്ള പ്രൊഡക്ഷൻ ബാനറിലാണ് എത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് ഏപ്രിലായിരുന്നു നടന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News