Hyderabad : അല്ലു അർജുൻ (Allu Arjun) നായകനായിയെത്തുന്നതും ഫഹദ് ഫാസിലിന്റെ (Fahadh Faasil) തെലുഗു അരങ്ങേറ്റ ചിത്രവമായ പുഷ്പയുടെ (Pushpa) ആദ്യ ഭാഗം Pushpa The Rise ഡിസംബറിൽ ക്രിസ്മസിന് റിലീസാകും. നേരത്തെ ഓഗസ്റ്റ് 13ന് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് ഷൂട്ടിങ് പൂർത്തീകരിക്കാൻ സാധിക്കാത്തതും റിലീസ് നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
ദക്ഷിണേന്ത്യയിലെ നാല് ഭാഷകൾക്ക് പുറമെ ഹിന്ദിയുലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലങ്കാനയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ കഴിഞ്ഞ മാസമായിരുന്നു നിർത്തിവെച്ചിരുന്ന പുഷ്പയുടെ ഷൂട്ടിങ് പുനഃരാരംഭിച്ചത്.
ALSO READ : Allu Arjun's Pushpa : അല്ലു അർജുന്റെ പുഷ്പയുടെ ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും
Pushpa - The Rise to release in five languages this Christmas.
పుష్ప പുഷ്പ புஷ்பா ಪುಷ್ಪ पुष्पा pic.twitter.com/bSSF9qfGGY
— Allu Arjun (@alluarjun) August 3, 2021
ചിത്രത്തിൽ നായകനായ അല്ലു അർജുനൻ പുഷ്പരാജ് എന്ന കഥപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആരാധകരെ ആവേശം കൊള്ളുക്കുന്ന ലുക്കിലാണ് താരം സിനിമയിലെത്തുന്നത്.
ഫഹദ് ഫാസിലാണ് പുഷ്പയിൽ വില്ലനായി വേഷമിടുന്നത്. തെന്നിന്ത്യൻ നായിക രശ്മിക മന്ഥാനയാണ് ചിത്രത്തിലെ നായിക. സൂപ്പർ ഹിറ്റ് ചിത്രമായ അല്ലു വൈകുണ്ഠപുരമുലു എന്ന് ചിത്രത്തിന് ശേഷമാണ് അല്ലു അർജുൻ പുഷ്പയിൽ അഭിനയിക്കുന്നത്.
ആന്ധ്ര പ്രദേശിലെ ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുക്കന്ന കഥയാണ് പുഷ്പയിലൂടെ അവതരിപ്പിക്കുന്നത്. നിലവിൽ കേരളത്തിൽ ഷൂട്ടിങ് തുടർന്ന് വരുകെയാണ്. അതിന് ശേഷം വിശാഖപട്ടണത്തും, ഈസ്റ്റ് ഗോദാവേരിയിലും സിനമയുടെ ചിത്രീകരണം തുടരുമെന്ന് അണിറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ALSO READ : Allu Arjun ന്റെ വില്ലനായി ഫഹദ് ഫാസിൽ തെലുങ്കിലേക്ക്, പുഷ്പയിൽ പ്രതിനായക വേഷത്തിൽ Fahadh Fasil
രാം ചരൺ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം രംഗസ്ഥലത്തിന്റെ സംവിധായകൻ സുകുമാറാണ് സിനിമയുടെ സംവിധായകൻ. സുകുമാറിന്റെ എല്ലാ സിനിമയിലും സംഗീതം കൈകാര്യം ചെയ്തിട്ടുള്ള DSP തന്നെയാണ് പുഷ്പയിലെയും സംഗീത സംവിധായകൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.