Prithviraj Movie : ബോളിവുഡിന്റെ പ്രതാപം തിരിച്ചു പിടിക്കാൻ പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാറെത്തുന്നു; പൃഥ്വിരാജ് സിനിമയുടെ ട്രെയിലർ പുറത്ത്

Prithviraj Movie Trailer യാഷ് രാജ് ഫിലിംസിന്റെ 50-ാം ചിത്രത്തിൽ 2017ൽ ലോക സുന്ദരി പട്ടം ചൂടിയ മാനുഷി ചില്ലറാണ് നായികയായിയെത്തുന്നത്. മാനുഷിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് പൃഥ്വിരാജ്

Written by - Zee Malayalam News Desk | Last Updated : May 9, 2022, 02:48 PM IST
  • യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്വ ചോപ്ര നിർമിക്കുന്നത്.
  • യാഷ് രാജ് ഫിലിംസിന്റെ 50-ാം ചിത്രത്തിൽ 2017ൽ ലോക സുന്ദരി പട്ടം ചൂടിയ മാനുഷി ചില്ലറാണ് നായികയായിയെത്തുന്നത്.
  • മാനുഷിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് പൃഥ്വിരാജ്.
Prithviraj Movie : ബോളിവുഡിന്റെ പ്രതാപം തിരിച്ചു പിടിക്കാൻ പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാറെത്തുന്നു; പൃഥ്വിരാജ് സിനിമയുടെ ട്രെയിലർ പുറത്ത്

മുംബൈ : നടൻ അക്ഷയ് കുമാർ കേന്ദ്രകഥാപാത്രമായിയെത്തുന്ന ബോളിവുഡ് ഇതിഹാസ ചിത്രം പൃഥ്വിരാജ് സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്വ ചോപ്ര നിർമിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ 50-ാം ചിത്രത്തിൽ 2017ൽ ലോക സുന്ദരി പട്ടം ചൂടിയ മാനുഷി ചില്ലറാണ് നായികയായിയെത്തുന്നത്. മാനുഷിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് പൃഥ്വിരാജ്. 

അക്ഷയ് കുമാറിനെയും മാനുഷിയെയും കൂടാതെ സഞ്ജയ് ദത്ത്, സോനു സൂദ്. അശുതോഷ് റാണ, സാക്ഷി തൻവാർ, മാനവ് വിജ്, ലളിത് തിവാരി എന്നിവാരണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിഹാസ സീരിയലുകളുടെ സംവിധായകനായ ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം ജൂൺ മൂന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

ALSO READ : S Sreesanth : ഗായകനായി ശ്രീശാന്ത്; ആലാപനം സണ്ണി ലിയോൺ ചിത്രത്തിൽ

12 നൂറ്റാണ്ടിൽ ഡൽഹി ആസ്ഥാനമായി ഭരിച്ച ഭരണാധികാരിയായിരുന്നു പൃഥ്വിരാജ് ചൗഹാൻ. അക്ഷയ് കുമാർ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് ചൗഹാനെ ഡൽഹിയുടെ രാജാവായി വാഴിച്ചതിന് ശേഷമുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ കഥ. പൃഥ്വിരാജിന്റെ പത്നിയായ സന്യോഗിതയെയാണ് മാനുഷി ചില്ലർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുഹമ്മദ് ഘോറിയും പൃഥ്വിരാജ് ചൗഹാനും തമ്മിലുള്ള യുദ്ധമാണ് സിനിമയുടെ ഇതിവൃത്തം. 

കോവിഡിനെ തുടർന്ന് പൃഥ്വിരാജ് സിനിമയുടെ റിലീസ്  നിരവധി തവണ നീട്ടിവെച്ചിരുന്നു. ഹിന്ദിക്ക് പുറമെ തെലുഗു, തമിഴ് ഭാഷകളിൽ മൊഴിമാറ്റിയും സിനിമ തിയറ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News