ഇതിൽ ഏതാണ് ഒറിജിനൽ ഷാരൂഖ് ? സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഷാരൂഖിന്‍റെ അപരൻ

ഷാരുഖ് ആണെന്ന് തെറ്റിദ്ധരിച്ച് ജനം ഇബ്രാഹിം ഖാദിയെ വളയുകയും അലറി വിളിക്കുകയും, സെൽഫിയെടുക്കാൻ ശ്രമിക്കുകയുമെല്ലാം ചെയ്തിട്ടുണ്ടെന്ന്

Written by - Ajay Sudha Biju | Last Updated : May 8, 2022, 04:48 PM IST
  • കുട്ടിക്കാലത്ത് ബാഹ്യസൗന്ദര്യം ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു ഇബ്രാഹിം
  • ചെറുപ്പം മുതലേ തന്നെ പലരും ഇബ്രാഹിമിന് ഷാരുഖ് ഖാന്റെ മുഖച്ഛായയുണ്ടെന്ന് പറയുമായിരുന്നു
  • പലപ്പോഴും ആൾക്കൂട്ടത്തിനിടയിൽപ്പെട്ട് തന്‍റെ ഷർട്ട് പോലും കീറിയിട്ടുണ്ടെന്ന് ഇബ്രാഹിം പറയുന്നു
ഇതിൽ ഏതാണ് ഒറിജിനൽ ഷാരൂഖ് ? സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഷാരൂഖിന്‍റെ അപരൻ

ഇബ്രാഹിം ഖാദ്രി എന്ന ഈ വ്യക്തിയെ ഒറ്റനോട്ടത്തിൽ കണ്ടാൽ ബോളീവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ ആണെന്നേ ആരും പറയൂ. ഒരു നല്ല വേഷം ധരിച്ചാൽ 'നിന്നെ കാണാൻ ഷാരൂഖ് ഖാനെ പോലെ ഉണ്ടല്ലോ' എന്ന് തമാശയ്ക്ക് പലരും പറയാറുണ്ട്. ഇത്തരത്തിൽ ഷാരൂഖിനെപ്പോലെയിരിക്കുന്നു എന്ന് കേൾക്കാൻ കൊതിക്കുന്നവർക്കിടയിലെ ഭാഗ്യവാനാണ് ഇബ്രാഹിം ഖാദ്രി. 

ഷാരൂഖിനെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ കൊതിക്കുന്ന  ലക്ഷക്കണക്കിന് ആരാധകർ ഉണ്ട്. അദ്ദേഹത്തിന്‍റെ പിറന്നാൾ, ഹോളി, ഈദ് പോലെയുള്ള വിശേഷ ദിവസങ്ങളിൽ ഷാരൂഖ് ഖാനെ കാണാൻ മന്നത്തിന് മുന്നിൽ ലക്ഷക്കണക്കിന് ആരാധകർ എത്താറുണ്ട്.

ALSO READ: Oruthee OTT Release : ഒരുത്തീയുടെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കി മനോരമ മാക്സ്; റിലീസ് ഉടൻ

പലപ്പോഴും ഷാരുഖ് ഖാൻ ആണെന്ന് തെറ്റിദ്ധരിച്ച് ജനം ഇബ്രാഹിം ഖാദിയെ വളയുകയും അലറി വിളിക്കുകയും, സെൽഫിയെടുക്കാൻ ശ്രമിക്കുകയുമെല്ലാം ചെയ്തിട്ടുണ്ടെന്ന് ഇയാൾ പറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബേ എന്ന പേജിലൂടെയാണ് ഇബ്രാഹിമിന്‍റെ കഥ പുറത്ത് വന്നത്. ഇതോടെ ഇദ്ദേഹത്തിന്‍റെ ചിത്രങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വലിയ തരംഗം ആയി മാറിയിരിക്കുകയാണ്. 

കുട്ടിക്കാലത്ത് ബാഹ്യസൗന്ദര്യം ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു ഇബ്രാഹിം. എന്നാൽ ചെറുപ്പം മുതലേ തന്നെ പലരും ഇബ്രാഹിമിന് ഷാരുഖ് ഖാന്റെ മുഖച്ഛായയുണ്ടെന്ന് പറയുമായിരുന്നു. വളരുംതോറും ഈ മുഖസാദൃശ്യം കൂടി വന്നു. കൂടുംബത്തിന് ഇക്കാരണം കൊണ്ട് തന്നെ ഇബ്രാഹിം വലിയ അഭിമാനമായിരുന്നു. ഒരു തവണ റയീസ് എന്ന ഷാരൂഖ് ചിത്രം കണ്ട് പുറത്തിറങ്ങിയ ഇബ്രാഹിമിനെ ജനം വളഞ്ഞു. തീയറ്ററിൽ ഷാരുഖ് ഖാൻ സിനിമ കാണാൻ എത്തിയതാണെന്നാണ് അവർ കരുതിയത്.

ALSO READ: UDAL Movie : വീണ്ടും നെഗറ്റീവ് റോളിൽ ഞെട്ടിപ്പിക്കാൻ ഇന്ദ്രൻസ് ; ത്രില്ലടിപ്പിച്ച് ഉടൽ സിനിമയുടെ ടീസർ

പലപ്പോഴും ഇത്തരത്തിൽ ആൾക്കൂട്ടത്തിനിടയിൽപ്പെട്ട് തന്‍റെ ഷർട്ട് പോലും കീറിയിട്ടുണ്ടെന്ന് ഇബ്രാഹിം പറയുന്നു. പല വിവാഹ വേദികളിലും ഇബ്രാഹിമിന് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം യാതൊരു മടിയും കൂടാതെ അവിടങ്ങളിൽ പോകുകയും വധൂ വരന്മാർക്കൊപ്പം ചിത്രം എടുത്തും, അവർക്കൊപ്പം ആടിപ്പാടിയും സമയം ചെലവഴിക്കാറുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News