Ram Setu First Look: പുത്തൻ ലുക്കിൽ അക്ഷയ് കുമാർ; ഏറ്റെടുത്ത് ആരാധകർ

സിനിമയിൽ അക്ഷയ് കുമാർ ഒരു പുരാവസ്തു ഗവേഷകനായി ആണ് എത്തുന്നത്. ചൊവ്വാഴ്ച്ച രാവിലെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ചിത്രം പങ്ക് വെച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 30, 2021, 04:28 PM IST
  • സിനിമയിൽ അക്ഷയ് കുമാർ ഒരു പുരാവസ്തു ഗവേഷകനായി ആണ് എത്തുന്നത്.
  • ചൊവ്വാഴ്ച്ച രാവിലെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ചിത്രം പങ്ക് വെച്ചത്.
  • 2020 നവംബർ 14 ദിപാവലി ദിവസം ദിപാവലി (Diwali) ആശംസകൾക്കൊപ്പമാണ് അക്ഷയ് കുമാർ ചിത്രത്തിന്റെ വിവരങ്ങൾ ആദ്യമായി പങ്ക് വെച്ചത്
  • അക്ഷയ് കുമാറിനൊപ്പം OTT പ്ലാറ്റഫോമായി ആമസോൺ പ്രൈമും (Amazon Prime) ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Ram Setu First Look: പുത്തൻ ലുക്കിൽ അക്ഷയ് കുമാർ; ഏറ്റെടുത്ത് ആരാധകർ

Mumbai: Akshay Kumar ന്റെ ഏറ്റവും പുതിയ ചിത്രമായ റാം സേതുവിലെ തന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലൂക്ക് അക്ഷയ് കുമാർ ഇന്ന് പങ്ക് വെച്ചു. ചിത്രം പങ്ക് വെച്ചതിനോടൊപ്പം ആരാധകരുടെ അഭിപ്രായങ്ങൾ ചോദിക്കാനും അക്ഷയ് മറന്നില്ല.സിനിമയിൽ അക്ഷയ് കുമാർ ഒരു പുരാവസ്തു ഗവേഷകനായി ആണ് എത്തുന്നത്. ചൊവ്വാഴ്ച്ച രാവിലെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ചിത്രം പങ്ക് വെച്ചത്.

ചിത്രം പങ്ക് വെച്ചപ്പോൾ തന്നെ വൻ ജനശ്രദ്ധയാണ് ചിത്രം പിടിച്ച് പറ്റിയിരിക്കുന്നത്. സിനിമയിൽ അക്ഷയോടൊപ്പമെത്തുന്ന ജാക്വലിൻ ഫെർണാണ്ടസ്, നുഷ്‌റത്ത് ഭരുച്ച എന്നിവരും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞുവെന്ന് ഇൻസ്റ്റാഗ്രാമിലൂടെയും (Instagram) ട്വിറ്ററിലൂടെയും അറിയിച്ചിട്ടുണ്ട്. ചിത്രം ആരംഭിക്കുന്നതിന്റെ മുഹൂർത്തം കുറിയ്ക്കാൻ  അക്ഷയോടൊപ്പം ജാക്വലിൻ ഫെർണാണ്ടസും, നുഷ്‌റത്ത് ഭരുച്ചയും അയോദ്ധ്യ സന്ദർശിച്ചിരുന്നു.

ALSO READ: Nizhal trailer: പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ച് കൊണ്ട് നയൻതാരയുടെയും കുഞ്ചാക്കോ ബോബന്റെയും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി

2020 നവംബർ 14 ദിപാവലി ദിവസം ദിപാവലി (Diwali) ആശംസകൾക്കൊപ്പമാണ് അക്ഷയ് കുമാർ ചിത്രത്തിന്റെ വിവരങ്ങൾ ആദ്യമായി പങ്ക് വെച്ചത്. ഒരു കടൽതീരത്തിലൂടെ അലസമായ വേഷത്തിൽ അക്ഷയ് നടന്ന് നീങ്ങുന്ന ചിത്രമാണ് അന്ന് അക്ഷയ് കുമാർ പങ്ക് വെച്ചത്. ആ ചിത്രത്തിൽ ആ സമുദ്രത്തിലൂടെ രാമൻ (Ram) നടന്ന് നീങ്ങുന്ന മങ്ങിയ ചിത്രവും കാണാൻ സാധിക്കും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ശർമയാണ്. 

ALSO READ: Nayattu: തുണി വിരിക്കുന്ന ചാക്കോച്ചൻ,നായാട്ടിന്റെ പുതിയ പോസ്റ്റ‍റിന് ആരാധകരുടെ ലൈക്ക്

അക്ഷയ് മുമ്പ് ഈ ചിത്രം മുമ്പുണ്ടായിരുന്ന തലമുറയെയും ഇപ്പോഴത്തെ തലമുറയെയും വരും തലമുറയെയും ബന്ധിപ്പിക്കുന്ന ഘടകമായിരിക്കുമെന്ന് വിശേഷിപ്പിച്ചിരുന്നു.  അക്ഷയ് കുമാറിനൊപ്പം OTT പ്ലാറ്റഫോമായി ആമസോൺ പ്രൈമും (Amazon Prime) ചേർന്നാണ്  ചിത്രം നിർമ്മിക്കുന്നത്. ആദ്യം തീയേറ്ററുകളിൽ മാത്രം റിലീസ് ചെയ്യുന്ന ചിത്രം പിന്നീട് ആമസോൺ പ്രൈമിൽ സംപേക്ഷണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News