Mumbai: അക്ഷയ് കുമാറിന്റെ (Akshay Kumar) ഏറ്റവും പുതിയ ചിത്രമായ റാം സേതുവിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുതിയ വിവരങ്ങൾ അക്ഷയ് കുമാർ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ചു. അക്ഷയ് കുമാറും ജാക്വലിൻ ഫെർണാണ്ടസ്, നുഷ്റത്ത് ഭരുച്ച, സംവിധായകൻ അഭിഷേക് ശർമ എന്നിവർ ചേർന്ന് ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ചിത്രമാണ് അക്ഷയ് കുമാർ പങ്ക് വെച്ചത്.
The team that preps together excels together!An extremely productive script reading session with the team of #RamSetu this evening. Can’t wait to begin filming this one@Asli_Jacqueline @Nushrratt #AbhishekSharma #CapeOfGoodFilms @Abundantia_Ent @vikramix#DrChandraprakashDwivedi pic.twitter.com/tbwLud2sR7
— Akshay Kumar (@akshaykumar) March 6, 2021
ഒരുമിച്ച് തയാറാകുന്ന ടീം മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കും. റാം സേതുവിന്റെ (Ram Setu) ടീമിനൊപ്പം വളരെ നല്ല ഒരു സ്ക്രിപ്റ്റ് റീഡിങ് സെഷൻ ആയിരുന്നു ഇന്ന് വൈകുന്നേരം നടന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് അക്ഷയ് കുമാർ (Akshay Kumar) ചിത്രം പങ്ക് വെച്ചതിനൊപ്പം ഇൻസ്റ്റാഗ്രാമിൽ (Instagram) കുറിച്ചു. അക്ഷയ് പങ്ക് വെച്ച ചിത്രം ഷെയർ ചെയ്ത നുഷ്റത്ത് ഭരുച്ച റാംസേതുവിന്റെയും ഈ പ്രഗത്ഭരായ ടീമിന്റെയും ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കുറിച്ചു.
ALSO READ: അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ തനിക്ക് ദി പ്രീസ്റ്റിലൂടെ ലഭിച്ചുവെന്ന് നടി നിഖില വിമൽ
അക്ഷയ് കുമാറിനൊപ്പം ഹൗസ്ഫുൾ 2, ഹൗസ്ഫുൾ 3, ബ്രദേഴ്സ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ജാക്വലിൻ ഫെർണാണ്ടസും (Jacqueline Fernandez) ഈ ചിത്രം ഷെയർ ചെയ്തിരുന്നു. ഞാൻ താങ്കളോട് പൂർണമായും യോജിക്കുന്നെവെന്നും, ചിത്രത്തിന്റെ ഷൂട്ടിങ്ങായിനായി ആകാംഷയോടെ കാത്തിരിക്കുകയായണെന്നും ജാക്വലിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചിത്രത്തിനൊപ്പം എഴുതി ചേർത്തു.
ALSO READ: Movie Teaser: രജീഷ വിജയൻ ചിത്രം ഖോ ഖോയുടെ ടീസറെത്തി; റിലീസ് ചെയ്തത് മമ്മൂട്ടി
അക്ഷയ് കുമാറും സംഘവും ചിത്രത്തിന്റെ ഷൂട്ടിംഗ് ഉത്തർ പ്രാദേശിന്റെ പുണ്യ നഗരമായി കണക്കാക്കുന്ന അയോധ്യയിൽ (Ayodhya) നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (Yogi Adithyanath) ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് അയോധ്യ നഗരത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ മുഖ്യമന്ത്രിയിൽ നിന്ന് അനുവാദം ചോദിച്ചിട്ടുണ്ട്.
ALSO READ: Aruvi Hindi Remake: Tamil ചിത്രം അരുവി ഹിന്ദിയിലെത്തുന്നു; Fatima Sana Sheikh കേന്ദ്ര കഥാപാത്രം
2020 നവംബർ 14 ദിപാവലി ദിവസം ദിപാവലി (Diwali) ആശംസകൾക്കൊപ്പമാണ് അക്ഷയ് കുമാർ ചിത്രത്തിന്റെ വിവരങ്ങൾ ആദ്യമായി പങ്ക് വെച്ചത്. ഒരു കടൽതീരത്തിലൂടെ അലസമായ വേഷത്തിൽ അക്ഷയ് നടന്ന് നീങ്ങുന്ന ചിത്രമാണ് അന്ന് അക്ഷയ് കുമാർ പങ്ക് വെച്ചത്. ആ ചിത്രത്തിൽ ആ സമുദ്രത്തിലൂടെ രാമൻ (Ram) നടന്ന് നീങ്ങുന്ന മങ്ങിയ ചിത്രവും കാണാൻ സാധിക്കും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ശർമയാണ്. സിനിമ നിർമ്മിക്കുന്നത് അരുണ ഭാട്ടിയായും, വിക്രം മൽഹോത്രയും സംയുക്തമായി ആണ്.
This Deepawali,let us endeavor to keep alive the ideals of Ram in the consciousness of all Bharatiyas by building a bridge(setu) that will connect generations to come.
Taking this mammoth task ahead,here is our humble attempt - #RamSetu
Wishing you & yours a very Happy Deepawali! pic.twitter.com/ZQ2VKWJ1xU— Akshay Kumar (@akshaykumar) November 14, 2020
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...