Web series: അജിത്‌ സുകുമാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസ് എത്തുന്നു; ചിത്രീകരണം ആരംഭിച്ചു

Ajith sukumaran: പച്ചക്കുതിര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെഎം ഇസ്മയിൽ ആണ് ചിത്രം നിർമിക്കുന്നത്. വെബ് സീരിസിന്റെ ചിത്രീകരണം ആരംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 12, 2024, 02:17 PM IST
  • ശ്രേയ എസ് അജിത്ത് സംഗീത സംവിധാനം നിർവഹിക്കുന്നു
  • ശ്രേയ എസ് അജിത്, സെറ റോബിൻ, റോബിൻ തോമസ്, ആരൻ ഷെല്ലി എന്നിവരാണ് ടൈറ്റിൽ ഗാനം ആലപിച്ചിരിക്കുന്നത്
Web series: അജിത്‌ സുകുമാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസ് എത്തുന്നു; ചിത്രീകരണം ആരംഭിച്ചു

അജിത്‌ സുകുമാരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വെബ് സീരീസ് കളമശേരിയിൽ ചിത്രീകരണം ആരംഭിച്ചു. അൻസിൽ ഫിറോസ്, വർണ രാജൻ, രാധേ ശ്യാം, മാർഗ്ഗരീത്ത ജോസ്സി, ലിൻസൺ ജോൺസ് മഞ്ഞളി, രേവതി സുദേവ്, ബാലാജി പുഷ്പ, കെ എം ഇസ്മയിൽ, ആർ എസ് പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് വെബ് സീരീസ് ഒരുക്കുന്നത്.

പച്ചക്കുതിര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെഎം ഇസ്മയിൽ നിർമിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായികയും, ഇന്ത്യാ ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവുമായ ശ്രേയ എസ് അജിത്ത് സംഗീത സംവിധാനം നിർവഹിക്കുന്നു.

ALSO READ: ചിരിപ്പിച്ച് കളറാക്കാൻ റാഫിയുടെ 'താനാരാ'; ട്രെയിലർ പുറത്തിറങ്ങി

യുഫോറിയ എ എസ് ബാൻഡിലെ അംഗങ്ങളായ ശ്രേയ എസ് അജിത്, സെറ റോബിൻ, റോബിൻ തോമസ്, ആരൻ ഷെല്ലി എന്നിവരാണ് ടൈറ്റിൽ ഗാനം ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഗൗതം കൃഷ്ണ, സ്ക്രിപ്റ്റ് അസോസിയേറ്റ്- ശ്രുതി സുരേഷ്.

ചമയം വസ്ത്രലങ്കാരം- സുധീഷ് നാരായണൻ അസോസിയേറ്റ് ഡയറക്ടർ- ബാലാജി പുഷ്പ, ഡിസൈൻസ്- രാജീവ്‌ ലോബ്സ്റ്റർ മീഡിയ, പോസ്റ്റ്‌ പ്രൊഡക്ഷൻ- മീഡിയ ലോഞ്ച് കൊച്ചി, യൂണിറ്റ്- നിയാസ് സിഎകെ, ഓൺലൈൻ പാർട്ണർ- സലിം പി ചാക്കോ, സിനിമ പ്രേക്ഷക കൂട്ടായ്മ, പിആർഒ- എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News