Kochi : എറണാകുളം കാക്കനാട് വെച്ച് നടി ഗായത്രി സുരേഷും (Gayathri Suresh) സുഹൃത്ത് സഞ്ചരിച്ച വാഹനം ഇടിച്ച സംഭവത്തിൽ വിശദീകരണവുമായി നടി. ഗായത്രി തന്റെ ഇൻസ്റ്റാഗ്രം പേജിലാണ് (Gayathri Suresh Instagram) വീഡിയോയിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്.
"എന്റെ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ട്. രാവിലെ മുതൽ അതുമായി ബന്ധിപ്പെട്ട് നിരവധി മെസേജകളും ഫോൺ കോളുകളും എനിക്ക് ലഭിച്ചു. അതുമായി ബന്ധപ്പെട്ട് നിങ്ങൾക്കാർക്കും ഒരു എന്നെ കുറിച്ച് മോശം ധാരണ ഉണ്ടാകരുത് എന്ന് കരുതിയാണ് ഞാൻ ലൈവിൽ വന്നിരിക്കുന്നത്" എന്ന് ഗായത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ആദ്യ പറയുന്നു.
ALSO READ : Gayatri Suresh : പുതുപുത്തൻ സ്റ്റൈലിൽ ഗായത്രി സുരേഷ്; ചിത്രങ്ങൾ കാണാം
കാക്കനാട് താനും സുഹൃത്തും കാറിൽ സഞ്ചരിക്കവെ തങ്ങൾ ഓവർ ടേക്ക് ചെയ്തപ്പോൾ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചു. വാഹനത്തിന്റെ വശങ്ങളിലുള്ള കണ്ണാടി പൊട്ടി പോകുകയും ചെയ്തു എന്ന് ഗായത്രി തന്റെ വീഡിയോയിൽ വിശദീകരിച്ചു.
"പക്ഷെ ഞങ്ങൾക്ക് പറ്റിയ തെറ്റ് എന്താണെന്നു വെച്ചാൽ ഞങ്ങൾ കാറ് നിർത്തിയില്ല, കാരണം ടെൻഷനായിട്ടാണ്, ഞാനൊരു നടിയാണ് അവർ എങ്ങനെയാണ് ഇക്കാര്യം കൈകാര്യം ചെയ്യുക എന്ന് കരുതി ഞങ്ങൾ നിർത്തിയില്ല" ഗായത്രി തന്റെ വീഡിയോയിൽ പറഞ്ഞു.
ALSO READ : Gayatri Suresh: കേരളത്തിന്റെ ഗോവയിൽ നിന്നുമുള്ള ചിത്രങ്ങളുമായി ഗായത്രി സുരേഷ്
എന്നാൽ നടിയെയും സുഹൃത്തിനെ പിന്നാലെ പിന്തുടർന്ന നാട്ടുകാർ പിടികൂടി. നടിയെയും സുഹൃത്തിനെയും പുറത്തിറക്കിക്കുകയും ചെയ്തു. ഈ വീഡിയോയായിരുന്നു ഇന്നും ഇന്നലെ രാത്രിയുമായി വൈറലായത്.
"ഞാൻ കൊറെ സോറി പറഞ്ഞു, പക്ഷെ പൊലീസ് വരാതെ വിടില്ല എന്ന് നാട്ടുകാർ പറഞ്ഞു" ഗായത്രി കൂട്ടിച്ചേർത്തു.
ശേഷം പൊലീസെത്തി പ്രശ്നം പറഞ്ഞ് തീർത്തു എന്ന് നടി തന്റെ വീഡിയോയിൽ വിശദീകരിച്ചു. തങ്ങൾ നിർത്താതെ പോയതാണ് തെറ്റെന്ന് ഗായത്രി സമ്മതിക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും ഒന്നും പറ്റിട്ടില്ല എന്ന് നടി വ്യക്തിമാക്കി.
ALSO READ : Kerala State Film Awards| 80 സിനിമകൾ, അതുല്യ പ്രതിഭകൾ ഇന്നറിയാം സംസ്ഥാന അവാർഡ് ജേതാവിനെ
"പല അപകടങ്ങളും ജീവിതത്തിൽ നേരിടും അത് എങ്ങനെയാണ് നേരിടുന്നത് അതാണ് വെല്ലുവിളി" എന്ന് പറഞ്ഞ് ഗായത്രി വീഡിയോ അവസാനിപ്പിക്കുകയായിരുന്നു.
വീഡിയോയിൽ നടിക്കൊപ്പമുണ്ട് യുവാവിനോടാണ് നാട്ടുകാർ പൊട്ടിത്തെറിച്ചത്. നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടുാണ് നടി യുവാവും നിർത്താതെ പോയതെന്ന് വൈറലായ വീഡിയോയിൽ നാട്ടുകാർ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...