പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്ത് കാര്യം? ഷമ്മി തിലകൻറെ ഫേസ്ബുക്ക് പോസ്റ്റ്

സിനിമയിൽ നിന്നുള്ള സ്ത്രീകളുടെ പൊടി പോലും ഇല്ലെന്നും ജനറൽ സെക്രട്ടറിയുടെ പത്രക്കുറിപ്പിനായി കാത്തിരിക്കുന്നതായും പോസ്റ്റിൽ 

Written by - Zee Malayalam News Desk | Last Updated : May 4, 2022, 03:12 PM IST
  • വിജയ് ബാബുവിനെതിരെയുള്ള നടപടിയുമായി ബന്ധപ്പെട്ട് അമ്മ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഷമ്മി തിലകൻറെയും പേര് പരാമർശിച്ചിരുന്നു.
  • സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ
  • വിജയ് ബാബുവിനെതിരായ പീഡന ആരോപണങ്ങൾക്ക് പിന്നാലെ വലിയ വിവാദങ്ങളാണ് അമ്മയിൽ
പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്ത് കാര്യം?  ഷമ്മി തിലകൻറെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി:  ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട സർക്കാർ ചർച്ചയെ പരിഹസിച്ച് നടൻ ഷമ്മി തിലകൻറെ ഫേസ്ബുക്ക് പോസ്റ്റ്. ഇടവേള ബാബു, സിദ്ധിഖ്, മണിയൻ പിള്ള രാജു എന്നിവരുടെ ചിത്രം വെച്ചാണ് ഷമ്മിയുടെ പോസ്റ്റ്. ചർച്ചയിൽ സിനിമയിൽ നിന്നുള്ള സ്ത്രീകളുടെ പൊടി പോലും ഇല്ലെന്നും ജനറൽ സെക്രട്ടറിയുടെ പത്രക്കുറിപ്പിനായി കാത്തിരിക്കുന്നതായും പോസ്റ്റിൽ പറയുന്നു.

ഷമ്മി തിലകൻറെ പോസ്റ്റിൻറെ പൂർണ രൂപം

പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച്‌ തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികൾ..! 

സ്ത്രീകളെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്നൊക്കെ പറയുന്നവരോട്..! ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...? പ്രവചിക്കാമോ..?
(പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ #പത്രകുറിപ്പിനായി കാത്തിരിക്കുന്നു.)

നേരത്തെ വിജയ് ബാബുവിനെതിരെയുള്ള നടപടിയുമായി ബന്ധപ്പെട്ട് അമ്മ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഷമ്മി തിലകൻറെയും  പേര് പരാമർശിച്ചിരുന്നു. ഇതിനെതിരെയും ഷമ്മി തിലകൻ പോസ്റ്റിട്ടിരുന്നു. "ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 തീയതി ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നായിരുന്നു പത്രക്കുറിപ്പിൽ. ഇങ്ങിനെയൊരു നോട്ടീസ് തനിക്ക് ലഭിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിൻറെ പോസ്റ്റ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News