Mukesh Methil Devika Divorce : നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്

Mukesh Malayalam Actor ഭാര്യയും നർത്തകിയുമായി മേതിൽ ദേവികയും (Methil Devika) തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്. ഇരുവരുടെ ജീവതത്തിൽ അസ്വാരസങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് നർത്തികയായ ദേവിക ഡിവോഴ്സിനായി തയ്യറെടുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 04:26 PM IST
  • നർത്തകി മുകേഷുമായിട്ടുള്ള ബന്ധം വേർപ്പെടുത്താൻ കുടുംബ കോടതിയെ സമീപിച്ചു
  • ദേവിക നിലവിൽ നടനുമായി പിരിഞ്ഞ് ദേവിക ആദ്യ വിവാഹത്തിലെ മകനോടൊപ്പം പാലക്കാട്ടെ അമ്മയുടെ വീട്ടിലാണ് കഴിയുന്നതെന്നാണ് റിപ്പോർട്ട്.
  • മുകേഷിന്റെ പക്ഷെത്ത് നിന്നുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നർത്തകി കോടതിയിൽ പരാതി നൽകിയിരിക്കുന്നത്
  • മുകേഷുമായി ബന്ധം വേർപ്പെടുത്തി നൃത്തത്തിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് മേതിൽ ദേവികയുടെ തീരുമാനം.
Mukesh Methil Devika Divorce : നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്

Kollam : എട്ട് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം നടനും കൊല്ലം എംഎൽഎയുമായ മുകേഷും (M Mukesh) ഭാര്യയും നർത്തകിയുമായി മേതിൽ ദേവികയും (Methil Devika) തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്. ഇരുവരുടെ ജീവതത്തിൽ അസ്വാരസങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് നർത്തികയായ ദേവിക ഡിവോഴ്സിനായി (Divorce) തയ്യറെടുക്കുന്നതെന്ന് ഓൺലൈൻ മാധ്യമമായി മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നത്. 

നർത്തകി മുകേഷുമായിട്ടുള്ള ബന്ധം വേർപ്പെടുത്താൻ കുടുംബ കോടതിയെ സമീപിച്ചുയെന്നും, നിലവിൽ നടനുമായി പിരിഞ്ഞ് ദേവിക ആദ്യ വിവാഹത്തിലെ മകനോടൊപ്പം പാലക്കാട്ടെ അമ്മയുടെ വീട്ടിലാണ് കഴിയുന്നതെന്നാണ് റിപ്പോർട്ട്. മുകേഷിന്റെ പക്ഷെത്ത് നിന്നുള്ള  കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നർത്തകി കോടതിയിൽ പരാതി നൽകിയിരിക്കുന്നതായിട്ടാണ് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ALSO READ : Mukesh MLA Phone Call Controversy : ഫോൺ വിളിച്ചത് സഹായം ആവശ്യപ്പെട്ട് തന്നെ, മുകേഷ് എംഎൽഎയെ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു

മുകേഷുമായി ബന്ധം വേർപ്പെടുത്തി നൃത്തത്തിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് മേത്തിൽ ദേവികയുടെ തീരുമാനം. ഇരവുരുടെയും രണ്ടാമത്തെ വിവാഹ ജീവതമായിരുന്നു. നടി സരിതയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയാണ് എം. മുകേഷ് മേതിൽ ദേവികയെ കല്യാണം കഴിക്കുന്നത്. 2013 ഒക്ടോബറിലായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. പാലക്കാട് സ്വദേശിയായിരുന്നു മേതിൽ ദേവികയുടെ ആദ്യ ഭർത്താവ്. 

സരിതയുമായി മുകേഷിന്റെ ബന്ധം വേർപ്പെട്ടതിന് പിന്നാലെ നിരവധി ആരോപണങ്ങളുമായി മുൻകാല മലയാള നായിക രംഗത്തെത്തിയിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞ് നോക്കാത്ത ഒരാളും മദ്യാപാനിയും പണത്തിനോട് അത്യാർത്തിയുമായ ഒരു വ്യക്തിക്ക് എങ്ങനെ ഒരു ജനപ്രതിനിധി ആകാൻ സാധിക്കുമെന്നായിരുന്നു സരിതാ ഒരിക്കൽ മുകേഷിനെതിരെ ചോദിച്ചത്.

ALSO READ :  Kerala Assembly Election 2021 Result Live: ഭൂരിപക്ഷം കുറഞ്ഞെങ്കിലും കൊല്ലം മുകേഷിനൊപ്പം

നടൻ എന്നതിൽ ഉപരി ഔദ്യോഗിക ജീവതിത്തിലും മുകേഷ് എന്ന വ്യക്തി നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അടുത്തിടെ സഹായം അഭ്യർഥിച്ച് ഒരു വിദ്യാർഥി ഫോൺ വിളിച്ചതിന് രൂക്ഷമായ ഭാഷയിൽ ശകാരിച്ചതും ആരാധകരോട് അസഭ്യാമായ ഭാഷയിൽ മറുപടി നൽകിയതും വലിയതോതിൽ വിവാദമായിരുന്നു.

ALSO READ : എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

മേതിൽ ദേവിക പാലക്കാട് രാമനാഥപുരം സ്വദേശിനിയാണ്. മോഹിനിയാട്ടം കലാകാരിയായ ദേവികയ്ക്ക് കേരള സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്. മുകേഷ് ലളിതകലാ അക്കാദമിയുടെ ചെയർമാനായിരിക്കെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News