Mukesh Speaking : മമ്മൂട്ടിയയോട് മാപ്പ് പറഞ്ഞ് മുകേഷ് സ്പീക്കങിന്റെ ആദ്യ എപ്പിസോഡ് പങ്കുവെച്ച് മുകേഷ്

Actor Mukesh തന്റെ ജീവിതത്തിൽ ചില ആനുഭവങ്ങൾ പങ്കുവെക്കുന്ന മുകേഷ് സ്പീക്കിങിന്റെ ആദ്യ എപ്പിസോഡ് പുറത്തിറക്കി.

Written by - Zee Malayalam News Desk | Last Updated : Sep 26, 2021, 05:42 PM IST
  • മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയോട് മാപ്പ് പറഞ്ഞുകൊണ്ടാണ് മുകേഷ് സ്പീക്കിങിന്റെ ആദ്യ എപ്പിസോഡ് താരം യുട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്.
  • അടുത്തിടെയായി എഴുപതാം പിറന്നാൾ ആഘോഷിച്ച മമ്മൂട്ടിക്ക് ആദരവ് അറിയിച്ചാണ് മുകേഷ് സ്പീക്കിങിന്റെ ആദ്യം എപ്പിസോഡിൽ താരത്തിനൊപ്പമുള്ള രണ്ട് അനുഭവങ്ങൾ അറിയിച്ചിരിക്കുന്നത്.
  • ഈ രണ്ട് സംഭവങ്ങളിലെയും പിന്നിലുള്ള യഥാർഥ കാരണം മമ്മൂട്ടിക്ക് ഇതുവരെ അറിയില്ല എന്നാണ് മുകേഷ് തന്റെ വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്.
  • ആ രണ്ട് അനുഭവങ്ങളിലും മമ്മൂട്ടിയെ പറ്റച്ചതിന് മുകേഷ് തന്റെ വീഡിയോ മാപ്പ് ചോദിക്കുന്നുമുണ്ട്.
Mukesh Speaking : മമ്മൂട്ടിയയോട് മാപ്പ് പറഞ്ഞ് മുകേഷ് സ്പീക്കങിന്റെ ആദ്യ എപ്പിസോഡ് പങ്കുവെച്ച് മുകേഷ്

Kollam : നടൻ മുകേഷ് (Actor Mukesh) തന്റെ ജീവിതത്തിൽ ചില ആനുഭവങ്ങൾ പങ്കുവെക്കുന്ന മുകേഷ് സ്പീക്കിങിന്റെ ആദ്യ എപ്പിസോഡ് പുറത്തിറക്കി. തന്റെ അനുഭവങ്ങൾ ഡിജിറ്റൽ ലൈബ്രറിയായ സൂക്ഷിക്കുന്നതിനായിട്ടാണ് നടൻ തന്റെ കഥകളെ മുകേഷ് സ്പീക്കിങിലൂടെ (Mukesh Speaking) പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നത്.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയോട് മാപ്പ് പറഞ്ഞുകൊണ്ടാണ് മുകേഷ് സ്പീക്കിങിന്റെ ആദ്യ എപ്പിസോഡ് താരം യുട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയായി എഴുപതാം പിറന്നാൾ ആഘോഷിച്ച മമ്മൂട്ടിക്ക് ആദരവ് അറിയിച്ചാണ് മുകേഷ് സ്പീക്കിങിന്റെ ആദ്യം എപ്പിസോഡിൽ താരത്തിനൊപ്പമുള്ള രണ്ട് അനുഭവങ്ങൾ അറിയിച്ചിരിക്കുന്നത്.

ALSO READ : Mukesh Speaking...!! ഇനി "മുകേഷ് കഥകള്‍" കേള്‍ക്കാം. പുതിയ യൂട്യൂബ് ചാനലുമായി നടന്‍ മുകേഷ്

ഒന്നാമതായി സൈന്യം സിനിമയുടെ ഷൂട്ടിങ് വേളയിൽ മമ്മൂട്ടിയുടെ പേര് പറഞ്ഞ് മമ്മൂട്ടി പോലും അറിയാതെ പട്ടാള ക്യാമ്പിൽ നിന്ന് മദ്യം വാങ്ങിയ അനുഭവക്കഥയാണ് മുകേഷ് സ്പീക്കിങിൽ മുകേഷ് ആദ്യം പങ്കുവെച്ചിരിക്കുന്നത്. രണ്ടമാതായി മമ്മൂട്ടിയുടെ ഒരു ചിത്രത്തിലെ പ്രകടനത്തെ കുറിച്ചുള്ള അഭിപ്രായം മുകേഷ് അറിയിച്ചതിന് ശേഷമുണ്ടായ സംഭവ വികാസങ്ങളാണ് മറ്റൊരു അനുഭവക്കഥ.

ALSO READ : Mukesh Methil Devika Divorce: സിനിമാതാരം മുകേഷ് പറത്തിവിട്ട നീല പൂമ്പാറ്റയുടെ (blue butterfly) പൊരുള്‍ അറിയുമോ?

ഈ രണ്ട് സംഭവങ്ങളിലെയും പിന്നിലുള്ള യഥാർഥ കാരണം മമ്മൂട്ടിക്ക് ഇതുവരെ അറിയില്ല എന്നാണ് മുകേഷ് തന്റെ വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. ആ രണ്ട് അനുഭവങ്ങളിലും മമ്മൂട്ടിയെ പറ്റച്ചതിന് മുകേഷ് തന്റെ വീഡിയോ മാപ്പ് ചോദിക്കുന്നുമുണ്ട്. 

മുകേഷ് സ്പീക്കിങിന്റെ ആദ്യ എപ്പിസോഡ് :

ALSO READ : Mukesh Methil Devika Divorce: അവിഹിതവും വഴിവിട്ട ജീവിതവും മാത്രമല്ല വേർപിരിയലിന് കാരണം; കുറിപ്പ് വൈറലാകുന്നു

മോഹൻലാൽ നൽകിയ പ്രേരണയിലാണ് മുകേഷ് തന്റെ അനുഭവ കഥകളെല്ലാം ഡിജിറ്റൽ ഡോക്യുമെന്ററിയാക്കി മുകേഷ് സ്പീക്കിങിലൂടെ അറിയിക്കുന്നതെന്ന് നടൻ ഈ സംരഭത്തിന്റെ ടീസറിൽ വെളിപ്പെടുത്തിയിരുന്നു. ഏഷ്യനെറ്റിലെ ഹിറ്റ് പരിപാടിയായിരുന്ന ബെഡായി ബംഗ്ലാവിൽ മുകേഷ് തന്റെ അനുഭവങ്ങൾ നർമ്മ രൂപേണ അറിയിക്കാറുണ്ടായിരുന്നു. രമേശ് പിഷാരിടയുടെ കൗണ്ടർ കോമഡിക്കൊപ്പം മുകേഷിന്റെ അനുഭവക്കഥകളുമായിരുന്നു ബഡായി ബംഗ്ലാവിന്റെ പ്രധാന ആകർഷണം. കൂടാതെ തന്റെ അനുഭവക്കഥകളെ മുകേഷ് കഥകൾ എന്ന് പേരിൽ നേരത്തെ താരം പുസ്തകമായി പുറത്തിറക്കിട്ടുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News