നടൻ ഹരീഷ് പേങ്ങൻ ഗുരുതരാവസ്ഥയിൽ. എറണാകുളം അമൃത ആശുപത്രിയിൽ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. അടിയന്തര കരൾ മാറ്റമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. വയറുവേദനയുമായാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ കരൾ രോഗമാണെന്ന് കണ്ടെത്തുന്നത്. ഹരീഷിന്‍റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനത്തിന് തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കായി വലിയ തുക ആവശ്യമാണ്.
ഹരീഷ് പേങ്ങന്റെ ചികിത്സയ്ക്കുള്ള പണത്തിനായി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥന നടത്തി. ശസ്ത്രക്രിയയ്ക്കായി ഭാരിച്ച തുകയാണ് വേണ്ടതെന്ന് ഹരീഷിന്‍റെ സുഹൃത്തും സംവിധായകനുമായ മനോജ് കെ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. നടന്മാരായ നന്ദന്‍ ഉണ്ണി, സുബീഷ് സുധി അടക്കമുള്ളവരും സോഷ്യല്‍ മീഡിയയിലൂടെ ഹരീഷ് പേങ്ങനുവേണ്ടി സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി ചിത്രങ്ങൾ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ഹരീഷ് പേങ്ങൻ. ഹരീഷ് പേങ്ങൻ നിലവിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. താരത്തിന് ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.
മനോജ് കെ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
''അഭ്യർത്ഥന
Let's join hands to SAVE A LIFE.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച്, ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്ത കലാകാരൻ, ഹരീഷ് പേങ്ങൻ (48yrs) Actor Harish Pengan Harish Nair Harish Mk
എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ്, കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയിൽ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്..
ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണ്. അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവർ ദാനം ചെയ്യാൻ തയ്യാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്.
അതീവ ഗുരുതരാവസ്ഥയിൽ നിലവിൽ ന്യുമോണിയ പിടിപ്പെട്ട് ICUൽ ജീവിതത്തോട് മലിട്ട് കഴിയുന്ന ഹരീഷിനെ ഞാനിന്ന് നേരിൽ കണ്ടിരുന്നു. ഡോക്ടർമാരുമായി വിശദമായി സംസാരിക്കുകയുമുണ്ടായി. തുടർന്നുള്ള ഓരോ ദിവസവും ഹരീഷിന് നിർണായകമാണ്...
സർജറിക്കും തുടർചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 - 40 ലക്ഷം രൂപ കണ്ടെത്തുവാൻ അവനെ അത്രയും ഇഷ്ടപ്പെടുന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും കൈകോർക്കുകയാണ്. ഈ ജീവൻ രക്ഷാപ്രയത്നത്തിൽ പങ്കാളിയായി സഹായിക്കണം എന്ന് അഭ്യർത്ഥന...
ഹരീഷിന്റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് നിങ്ങൾ ഓരോരുത്തരും കൂടെ ഉണ്ടാവും എന്ന പ്രതീക്ഷിയിൽ താഴെ കൊടുക്കുന്നു...
SREEJA. M. NAIR
Savings Account : 338202120002191
UNION BANK OF INDIA
Branch : Athani, Ernakulam District, Kerala
IFSC CODE: UBINO533823
Google Pay (G Pay) : +91 79824 97909
(Humble requests not to make unwanted calls to this number. Thanks for the understanding.)''
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...