Jude Anthany Joseph : 'സാറാസ് ആദ്യം തീരുമാനിച്ചത് ഭാസിയെ വെച്ചായിരുന്നു, ഇടപ്പള്ളി പള്ളിയെത്തിയപ്പോൾ എനിക്ക് ദൈവവിളി വന്നു'; ജൂഡ് ആന്തണി ജോസഫ്

Jude Anthany Joseph Saras Movie : ജൂഡ് ആന്തണി ജോസഫിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമായിരുന്നു സാറാസ്. അന്ന ബെന്നും സണ്ണി വെയ്നുനമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

Written by - Jenish Thomas | Last Updated : May 9, 2023, 09:36 PM IST
  • ആദ്യ സാറാസ് ശ്രീനാഥ് ഭാസിയെ ചെയ്യാനായിരുന്നു തീരുമാനിച്ചത്
  • പിന്നീടാണ് സണ്ണി വെയ്നെ വെച്ച് ചിത്രീകരിച്ചതെന്ന് ജൂഡ് ആന്തണി ജോസഫ്
Jude Anthany Joseph : 'സാറാസ് ആദ്യം തീരുമാനിച്ചത് ഭാസിയെ വെച്ചായിരുന്നു, ഇടപ്പള്ളി പള്ളിയെത്തിയപ്പോൾ എനിക്ക് ദൈവവിളി വന്നു'; ജൂഡ് ആന്തണി ജോസഫ്

2018 എന്ന സിനിമയിലൂടെ പ്രതിസന്ധിയിലായ മലയാള സിനിമയെ തിരിച്ച് കൊണ്ടുവന്നിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകൻ. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ്ദ, സാറാസ് എന്നീ കൊച്ചു പടങ്ങൾ മാത്രമെടുത്ത പരിചയമുള്ള ജൂഡിന് പ്രളയം പോലയൊരു വലിയ ക്യാൻവാസിൽ ചെയ്യേണ്ട ചിത്രം എടുക്കാൻ സാധിക്കുമോ എന്ന സംശയം പലരും ഉയർത്തിയിരുന്നു. എന്നാൽ 2018 തിയറ്ററിൽ കണ്ടവർ ഒന്നടങ്കം പറഞ്ഞു 'ജൂഡെ നീ ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ' എന്ന്.

തിയറ്ററിൽ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ ചില തുറന്ന പറച്ചലുകൾക്ക് തയ്യാറായിരിക്കുകയാണ് ജൂഡ് ആന്തണി. മലയാള സിനിമ പ്രതിസന്ധിയിലാക്കുന്നത് ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവർക്കെതിരെ ഉയർന്ന മയക്കുമരുന്ന് ആരോപണങ്ങൾ മാത്രമല്ല, ചിലർ പണം വാങ്ങി ചതിക്കുന്ന പതിവുമുണ്ടെന്നും നടൻ ആന്റണി വർഗീസ് എന്ന പെപ്പെയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് ജൂഡ് വെളിപ്പെടുത്തി. അതൊടൊപ്പം തന്നെ സാറാസ് തന്റെ ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചത് ശ്രീനാഥ് ഭാസിയെയായിരുന്നുയെന്ന് ജൂഡ് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പുറഞ്ഞു.

"പണി തരാൻ ചില നടന്മാരുണ്ടിവിടെ. അവനൊക്കെ വീട്ടിലിരുന്ന കഞ്ചാവോ മയക്കുമരുന്ന അടിക്കുയോ ചെയ്യട്ടെ, പക്ഷെ അത് സിനിമയെ ബാധിക്കരുത്. ഇപ്പോൾ സാറാസ് ഞാൻ സണ്ണി വെയ്നെ വെച്ചാണ് ചെയ്തത്. സണ്ണി വെയ്ന് മുമ്പ് ആദ്യം തീരുമാനിച്ചത് ഭാസിയെ വെച്ചായിരന്നു. ഇത് സംസാരിക്കാൻ വണ്ടിയെടുത്ത് കാണാൻ പോയി, ഇടപ്പള്ളി പള്ളിയെത്തിയപ്പോൾ എനിക്ക് എന്തോ ദൈവ വിളി വന്നു, ഭാസിയെ ഞാൻ വിളിച്ചായിരുന്നു. മച്ചാനെ ഞാൻ ക്യാരവനിലുണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷെ ഞാൻ പോയില്ല, ഞാൻ ഉടനെ വണ്ടി യു ടേൺ എടുത്ത് തിരിച്ച് പോന്നു. പിന്നെ സണ്ണിയെ വെച്ച് പടം ചെയ്തു. അതേസമയം ഭാസിയെ വെച്ചാണ് സിനിമ ചെയ്തിരുന്നെങ്കിൽ എന്ത് സംഭവിക്കുകയെന്ന് ഊഹിക്കാവുന്നതെയുള്ളൂ" ജൂഡ് അഭിമുഖത്തിൽ പറഞ്ഞു.

ALSO READ : Adipurush Movie : ഭഗവാൻ രാമനായി പ്രഭാസ്; 'ആദിപുരുഷ്' ട്രെയിലർ പുറത്ത്

ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ജൂഡ് ആന്തണിയുടെ 2018 എന്ന സിനിമയ്ക്ക് ലഭിക്കുന്നത്. ഇതിനോടകം 2018ന് ആഗോളതലത്തിൽ 30 കോടിയിൽ അധികം ഗ്രോസ് കളക്ഷൻ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. റിലീസായി നാല് ദിവസം കൊണ്ട് ജൂഡിന്റെ മൾട്ടി സ്റ്റാർ ചിത്രം കേരളത്തിലെ ബോക്സ്ഓഫീസിൽ നിന്നും പത്ത് കോടിയിലധികം നേടി. ഗൾഫ് മേഖലയിൽ നിന്നും 14 കോടിയിൽ അധികമാണ് 2018 സ്വന്തമാക്കിയിരിക്കുന്നത്.

"2018 Every One is A Hero" എന്നാണ് ജൂഡ് ആന്തണി ഒരുക്കിയ ചിത്രത്തിന്റെ മുഴുവൻ പേര്. 2018ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾ നീണ്ട ചിത്രീകരണം, വൻതാരനിര എന്നിവയെല്ലാം ചേർത്ത് പ്രളയ ദിവസങ്ങളെ അത്രയും റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാനായി സംവിധായകനും അണിയറ പ്രവർത്തകരും സാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് "2018 Every One is A Hero" നിർമിച്ചിരിക്കുന്നത്.  ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയാകുന്നുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ്  ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്-  സിനറ്റ് ആൻഡ് ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News