Govind Padmasoorya Wedding : ഗോവിന്ദ് പദ്മസൂര്യയും, ഗോപിക അനിലും വിവാഹിതരായി

Govind Padmasoorya Gopika Anil Marriage: ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്ക് വെച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 28, 2024, 09:51 AM IST
  • കുറച്ച് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം
  • വിവാഹ തീയ്യതി ജിപി തന്നെ യൂടൂബിൽ വെളിപ്പെടുത്തിയിരുന്നു
  • ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലുണ്ട്
Govind Padmasoorya Wedding :  ഗോവിന്ദ് പദ്മസൂര്യയും, ഗോപിക അനിലും വിവാഹിതരായി

തൃശ്ശൂർ: നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതിയും ജിപി വെളിപ്പെടുത്തി.

ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്ക് വെച്ചിരുന്നു. ഇരുവരുടെയും അറേഞ്ച്ഡ് മാര്യേജാണ്. മോഹൻലാൽ അടക്കമുള്ളവരെ വിവാഹം ക്ഷണിക്കാനായി ഗോപികയും ജിപിയും ചെന്നതടക്കം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

 

അടയാളങ്ങൾ എന്ന സിനിമയിലൂടെയാണ് ഗോവിന്ദ് പദ്മസൂര്യ ഇൻഡസ്ട്രിയിൽ എത്തുന്നത്. പിന്നീട്, ഡാഡി കൂൾ, ഐജി, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രണയ സരോവര തീരം, ക്രിസ്റ്റഫർ കൊളംബസ് എന്നീ ചിത്രങ്ങളാണ് താരത്തിൻറെ വരാനിരിക്കുന്നത്.  2002-ൽ ബിജുമേനോൻ നായകനായി എത്തിയ ശിവം എന്ന ചിത്രത്തിൽ ബാലതാരമായാണ് ഗോപിക അനിൽ സിനിമയിൽ എത്തുന്നത്. ബാലേട്ടൻ, മയിലാട്ടം, അകലെ, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2003-ൽ സീരിയലിലും ചുവട് വെച്ച ഗോപി ജനപ്രിയ പരമ്പര സാന്ത്വനത്തിലാണ് അഭിനയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News