പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഇന്റലിജൻസ് എഡിജിപി സ്ഥാനത്ത് നിന്ന് ആർ.ശ്രീലേഖയെ മാറ്റി

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഇന്റലിജന്‍സ് എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് ആര്‍ ശ്രീലേഖയെ മാറ്റി. പകരം തീരസംരക്ഷണ ചുമതലയുള്ള ഡി.ജി.പി മുഹമ്മദ് യാസിന് ചുമതല നല്‍കി. ശ്രീലേഖയെ ജയില്‍ എ.ഡി.ജി.പിയാക്കി. എഡിജിപി പത്മകുമാറിനെ പോലീസ് അക്കാദമി ഡയറക്ടറായും നിഥിൻ അഗർവാളിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു.

Last Updated : Jan 16, 2017, 05:40 PM IST
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഇന്റലിജൻസ് എഡിജിപി സ്ഥാനത്ത് നിന്ന് ആർ.ശ്രീലേഖയെ മാറ്റി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഇന്റലിജന്‍സ് എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് ആര്‍ ശ്രീലേഖയെ മാറ്റി. പകരം തീരസംരക്ഷണ ചുമതലയുള്ള ഡി.ജി.പി മുഹമ്മദ് യാസിന് ചുമതല നല്‍കി. ശ്രീലേഖയെ ജയില്‍ എ.ഡി.ജി.പിയാക്കി. എഡിജിപി പത്മകുമാറിനെ പോലീസ് അക്കാദമി ഡയറക്ടറായും നിഥിൻ അഗർവാളിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു.

മഹിപാൽ യാദവും ശ്രീജിത്തും ക്രൈംബ്രാഞ്ച് ഐ.ജിമാരായി. ജയിൽ എഡിജിപി ആയിരുന്ന അനിൽകാന്തിനെ ഹെഡ്ക്വാർട്ടേഴ്സ് എഡിജി.പിയായാണ് നിയമിച്ചിരിക്കുന്നത്. ടോമിൻ തച്ചങ്കരിയാണ് കോസ്റ്റൽ എഡിജിപി. 

വ്യവസായവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ ബന്ധുനിയമന വിവാദത്തില്‍ പ്രതിയാക്കിയതിനെ തുടര്‍ന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ യോഗംചേര്‍ന്ന വിവരം മുഖ്യമന്ത്രിയില്‍ നിന്ന് മറച്ചുവച്ചതാണ് ശ്രീലേഖയുടെ സ്ഥാന മാറ്റത്തിന് കാരണമായതായാണ് വിവരം. .

ഐ.എ.എസ് ഉദ്യോഗസ്ഥർ, ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ മുറിയിൽ യോഗം ചേര്‍ന്നതിനെക്കുറിച്ചും അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചതും മുന്‍കൂട്ടി മനസിലാക്കി സര്‍ക്കാരിനെ അറിയിക്കാന്‍ ഇന്റലിജന്‍സിന് കഴിഞ്ഞിരുന്നില്ല.

Trending News