Allu Arjun: കോടികൾ വേണ്ട; മദ്യ കമ്പനിയുടെ പരസ്യത്തിൽ നിന്ന് പിന്മാറി അല്ലു അര്‍ജുന്‍

പത്ത് കോടി രൂപയാണ് പരസ്യത്തിനായി കമ്പനിക്കാർ വാ​ഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ഓഫർ അല്ലു നിരസിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 13, 2022, 10:08 AM IST
  • കുറച്ച് നാളുകൾക്ക് മുൻപ് ഒരു പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാറിയിരുന്നു.
  • തന്റെ ആരാധകരിൽ തെറ്റായ സ്വാധീനമുണ്ടാക്കും എന്നത് കൊണ്ടാണ് ആ ഓഫറും അല്ലു അർജുൻ വേണ്ടെന്ന് വെച്ചത്.
  • പാൻ മസാല പരസ്യത്തിനും കോടികളാണ് അല്ലു അർജുന് വാ​ഗ്ദാനം ചെയ്തിരുന്നത്.
Allu Arjun: കോടികൾ വേണ്ട; മദ്യ കമ്പനിയുടെ പരസ്യത്തിൽ നിന്ന് പിന്മാറി അല്ലു അര്‍ജുന്‍

തെന്നിന്ത്യൻ ഒട്ടനവധി ആരാധകരുള്ള നടനാണ് അല്ലു അർജുൻ. ഹാപ്പി, ആര്യ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറിയ അല്ലു അർജുനെ സ്റ്റൈലിഷ് താരം എന്നാണ് പലരും വിളിക്കുന്നത്. ലോകമെമ്പാടും അല്ലുവിന് വലിയ ആരാധകവൃന്ദമുണ്ട്. താരത്തിന്റെ ചിത്രങ്ങൾ മലയാളികളടക്കം ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഒരു മദ്യ കമ്പനിയുടെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാറിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 

പത്ത് കോടി രൂപയാണ് പരസ്യത്തിനായി കമ്പനിക്കാർ വാ​ഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ഓഫർ അല്ലു നിരസിക്കുകയായിരുന്നു. മദ്യ കമ്പനിയുടെ പരസ്യത്തിൽ താൻ അഭിനയിച്ചാൽ അത് തന്റെ ആരാധകരിൽ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് താരം കോടികളുടെ ഈ ഓഫർ വേണ്ടെന്ന് വെച്ചത്. 

Also Read: Cadaver OTT Release : അമല പോളിന്റെ കാടവെർ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് തുടങ്ങി; എവിടെ കാണാം?

 

കുറച്ച് നാളുകൾക്ക് മുൻപ് ഒരു പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാറിയിരുന്നു. തന്റെ ആരാധകരിൽ തെറ്റായ സ്വാധീനമുണ്ടാക്കും എന്നത് കൊണ്ടാണ് ആ ഓഫറും അല്ലു അർജുൻ വേണ്ടെന്ന് വെച്ചത്. പാൻ മസാല പരസ്യത്തിനും കോടികളാണ് അല്ലു അർജുന് വാ​ഗ്ദാനം ചെയ്തിരുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെയാണ് നടൻ തീരുമാനം എടുത്തതെന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചുള്ള ഒരു പരസ്യത്തിൽ അല്ലു അർജുൻ അഭിനയിച്ചിരുന്നു. അതിന്റെ പേരിൽ താരത്തിനെതിരെ നേരത്തെ പരാതി വന്നിരുന്നു. ആ പരസ്യം സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു സാമൂഹിക പ്രവർത്തകനാണ് പരാതി നൽകിയത്. 

അതേസമയം, പുഷ്പയുടെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അല്ലു അർജുൻ-ഫഹദ് കോമ്പോ കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. നടൻ വിജയ് സേതുപതിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക ആയി എത്തിയത്. പുഷ്പ ആദ്യ ഭാ​ഗത്തിന് മികച്ച സ്വീകരണമാണ് ലോകമെമ്പാടും ലഭിച്ചത്. റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പായിരുന്നു പുഷ്പയുടേത്. സുകുമാർ ആണ് പുഷ്പ സിനിമയുടെ സംവിധായകൻ. ഒന്നാം ഭാ​ഗം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. രണ്ടാം ഭാ​ഗവും അതിനൊത്ത് ഉയരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News