Crime news: എറണാകുളത്ത് പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടി; പ്രതി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Girl attacked in Kochi: പെൺകുട്ടിയ്ക്ക് നേരെയുണ്ടായ ആക്രമണം തടയാന്‍ ശ്രമിച്ച മുത്തശ്ശന്‍ ഔസേപ്പിനും വെട്ടേറ്റു. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2023, 04:45 PM IST
  • കുറുപ്പുംപടി സ്വദേശി അല്‍ക്ക എന്ന പെൺകുട്ടിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
  • തലയ്ക്ക് വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അല്‍ക്കയെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു.
  • ബേസില്‍ കൈയ്യില്‍ കരുതിയ വാക്കത്തി കൊണ്ട് പെണ്‍കുട്ടിയെ വെട്ടുകയായിരുന്നു.
Crime news: എറണാകുളത്ത് പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടി; പ്രതി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: എറണാകുളത്ത് യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുറുപ്പുംപടി സ്വദേശി അല്‍ക്ക എന്ന പെൺകുട്ടിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അല്‍ക്കയെ ആലുവയിലെ സ്വകാര്യ ആശപത്രിയില്‍ പ്രവേശിപ്പിച്ചു.  കുറുപ്പുംപടിയിലാണ് സംഭവമുണ്ടായത്. പെൺകുട്ടിയെ ആക്രമിച്ച ബേസിൽ എന്നയാളെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ബേസില്‍ കൈയ്യില്‍ കരുതിയ വാക്കത്തി കൊണ്ട് പെണ്‍കുട്ടിയെ വെട്ടുകയായിരുന്നു. ഈ സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. ആക്രമണം തടയാന്‍ ശ്രമിച്ച മുത്തശ്ശന്‍ ഔസേപ്പിനും വെട്ടേറ്റിട്ടുണ്ട്. 

ALSO READ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

അൽക്കയും ബേസിലും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ തേടി ഇരിങ്ങോലിലെ വീട്ടിൽ എത്തിയപ്പോഴാണ്   ബേസിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോലഞ്ചേരിയിലെ നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് അല്‍ക്ക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News