വയനാട്: വയനാട് സുൽത്താൻ ബത്തേരി മന്ദംക്കൊല്ലിയിൽ സ്വകാര്യത്തോട്ടത്തിലെ കുഴിയിൽ വീണ കടുവ കുട്ടിയെ വനം വകുപ്പ് രക്ഷപ്പെടുത്തി. കഴിഞ്ഞ രാത്രിയാണ് കടുവ കുട്ടി കുഴിയിൽ അകപ്പെട്ടത്. മുൻപും കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ച ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്ന പ്രദേശമാണ് മന്ദംക്കൊല്ലി.
വയനാട് സുൽത്താൻ ബത്തേരി മന്ദം ക്കൊല്ലിയിലെ സ്വകാര്യത്തോട്ടത്തിലെ പൊട്ടകുഴിയിലാണ് കടുവ കുട്ടി ഇന്നലെ രാത്രി അകപ്പെട്ടത്. ഏകദേശം ഒരു വയസോളം പ്രായം വരുന്ന പെൺകടുവയാണിത്.
സ്ഥലത്തെത്തിയ വനം വകുപ്പ് വെറ്റിനനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ കടുവ കുട്ടിയെ മയക്ക് വെടിവെയ്ക്കുകയും കിണറ്റിലിറങ്ങി വലയുപയോഗിച്ച് പുറത്തെത്തിക്കുകയുമായിരുന്നു.
ALSO READ:യുദ്ധകപ്പൽ 'മാതൃക'യുമായി പതിനൊന്നാം ക്ലാസുകാരൻ; കൂട്ടുകാർക്കിടയിൽ വ്യത്യസ്തനായി ആരോമൽ!
ഈ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. തുടർന്ന് ബത്തേരിയിലെ വനം വകുപ്പ് ഡിവിഷണൽ ഓഫീസിൽ എത്തിച്ച കടുവ കുട്ടിയെ കൂട്ടിലേക്ക് മാറ്റി.
വിദഗ്ധ പരിശോധനകൾക്കും നിരീക്ഷണത്തിനും ശേഷമായിരിക്കും ഇതിനെ എങ്ങോട്ട് മാറ്റണമെന്ന് തീരുമാനിക്കുക എന്ന് ഡി.എഫ് ഒ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...