Viral Video: ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു, നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍

കട്ടപ്പന വെള്ളായാംകുടിയിലാണ് സംഭവം. ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 04:36 PM IST
  • വേഗത്തിൽ ഉയര്‍ന്നു പൊങ്ങിയ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനു ഗ്രില്ലിനും ഇടയിൽ കുടുങ്ങി
  • സംഭവം അറിഞ്ഞ് കെഎസ് ഇബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചു
  • സിസി ടീവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി
Viral Video: ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു, നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്നുപൊങ്ങി  ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍

ഇടുക്കി: ഒറ്റ നോട്ടത്തിൽ രക്ഷപ്പെട്ടെന്ന് ആർക്കും പറയാൻ പറ്റില്ല ഇടുക്കിയിലെ ഈ അപകടം കണ്ടാൽ. അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പൊങ്ങി ചെന്ന് പതിച്ചത് കെഎസ്‌ഇബി ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍.

കട്ടപ്പന വെള്ളായാംകുടിയിലാണ് സംഭവം. ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീണതിന് ശേഷം ഉടൻ മറ്റൊരു ബൈക്കിൽ ഇയാൾ യാത്ര തുടർന്നു.

ALSO READ: Viral News : റയിൽവേ സ്റ്റേഷൻ കണ്ട്രോൾ റൂമിൽ പത്തി വിടർത്തി ആറടി നീളമുള്ള കരിമൂർഖൻ; ഞെട്ടിത്തരിച്ച് ജീവനക്കാർ

വേഗത്തിൽ ഉയര്‍ന്നു പൊങ്ങിയ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനു ഗ്രില്ലിനും ഇടയിൽ കുടുങ്ങിയെങ്കിലും ബൈക്ക് ഓടിച്ച ആള്‍ പുറത്ത് വീണതാണ് ഭാഗ്യമായാത്. ഇതിനോടകം ഇതിൻറെ സിസി ടീവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

സംഭവം അറഞ്ഞ് കെഎസ് ഇബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പൊലീസും അഗ്‌നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെ ബൈക്ക് പുറത്തെടുത്തു. അതേ സമയം ബൈക്കോടിച്ചയാൾക്കെതിരെ കേസെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.

സ്റ്റേറ്റ് പോലീസ് മീഡിയാ സെൻറർ പങ്ക് വെച്ച് അപകടത്തിൻറെ വീഡിയോ (കടപ്പാട്)

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News