Viral Video | സ്റ്റണ്ട് ചെയ്ത് വന്ന് ഉമ്മക്ക് ഒരുമ്മ; ചെക്കൻ പൊളിച്ചു

കിഡ്ഡീസ് സ്കൂപ്പ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്ക് വെച്ച വീഡിയോ ആണിത്. സ്വന്തം സൈക്കിളിൽ സ്റ്റണ്ട് ചെയ്ത് മുൻ വശം പൊക്കി തൻറെ അമ്മയെ ഉമ്മ വെക്കുന്ന കുട്ടിയാണ് വീഡിയോയിൽ

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 05:07 PM IST
  • അവൻ കാലു നിലത്തു തൊട്ടിട്ടില്ലെന്നാണ് മറ്റൊരാളുടെ കമൻറ്
  • 26,327 പേര് ലൈക്ക് ചെയ്ത വീഡിയോക്ക് ലഭിച്ച കമൻറുകളും വ്യത്യസ്തമാണ്
  • സ്റ്റോപ്പി വിത്ത് ഉമ്മി എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ
Viral Video | സ്റ്റണ്ട് ചെയ്ത് വന്ന് ഉമ്മക്ക് ഒരുമ്മ; ചെക്കൻ പൊളിച്ചു

വ്യത്യസ്ത വീഡിയോകൾക്കുള്ള ഇടം കൂടിയാണ് സോഷ്യൽ മീഡിയ. അടുത്ത നിമിഷത്തിൽ ഏത് വീഡിയോ ആണ് വൈറലാകുന്നതെന്ന് പറയാനെ പറ്റില്ല. കാഴ്ചക്കാരുടെ ടേസ്റ്റ് മാറുമ്പോൾ വീഡിയോയുടെ ട്രെൻഡിംഗ് രീതികളും മാറും. അത്തരത്തിലൊരു വീഡിയോയെ പറ്റിയാണ് പരിശോധിക്കുന്നത്.

രണ്ടാഴ്ച മുൻപ് കിഡ്ഡീസ് സ്കൂപ്പ്  എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്ക് വെച്ച വീഡിയോ ആണിത്. സ്വന്തം സൈക്കിളിൽ സ്റ്റണ്ട് ചെയ്ത് മുൻ വശം പൊക്കി തൻറെ അമ്മയെ ഉമ്മ വെക്കുന്ന കുട്ടിയാണ് വീഡിയോയിൽ.സ്റ്റോപ്പി വിത്ത് ഉമ്മി എന്നാണ് വീഡിയോക്ക് കിഡ്ഡീസ് സ്കൂപ്പ് നൽകിയിരിക്കുന്ന ക്യാപ്ഷൻ. 

Also Read: Viral Video: 18 അടി നീളമുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ 

 

 

26,327 പേര് ലൈക്ക് ചെയ്ത വീഡിയോക്ക് ലഭിച്ച കമൻറുകളും വ്യത്യസ്തമാണ്. മുന്നിൽ നിൽക്കുന്നത് സ്വന്തം ഉമ്മയാണെങ്കിൽ ഏത് മകനും പിഴക്കില്ലെന്നായിരുന്നു വീഡിയോ കണ്ട് ഒരാളുടെ കമൻറ്.  പയ്യന് നല്ല ബാലൻസ് ഉണ്ടെന്നു തോന്നുന്നു ..

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

അവൻ കാലു നിലത്തു തൊട്ടിട്ടില്ലെന്നാണ് മറ്റൊരാളുടെ കമൻറ് ഇത്തരത്തിൽ നിരവധിപേരാണ് വീഡിയോക്ക് കമൻറിടുന്നത്. ഫെബ്രുവരി 2-നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത്തരത്തിൽ വ്യത്യസ്തമായ വീഡിയോകൾ പലതും കിഡ്ഡീസ് സ്കൂപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News