Crime News: ഇടുക്കിയിൽ പിതാവിനെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തി; മരിച്ചത് മധ്യപ്രദേശ് സ്വദേശി ഭഗത് സിംഗ്

Murder Case:  കഴിഞ്ഞ ദിവസം ഇവർ മദ്യപിച്ച് വഴക്കിട്ടിരുന്നു. തർക്കത്തിനിടെ രാകേഷ് പിതാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 14, 2025, 03:13 PM IST
  • മധ്യപ്രദേശ് സ്വദേശി ഭ​ഗത് സിം​ഗ് ആണ് മരിച്ചത്
  • ഉടുമ്പഞ്ചോല ശാന്തരുവിയിലെ ഏലത്തോട്ടത്തിലെ തൊഴിലാളികൾ ആയിരുന്നു ഭഗത് സിംഗും മകൻ രാകേഷും
Crime News: ഇടുക്കിയിൽ പിതാവിനെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തി; മരിച്ചത് മധ്യപ്രദേശ് സ്വദേശി ഭഗത് സിംഗ്

ഇടുക്കി: ഇടുക്കിയിൽ മകൻ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ഭ​ഗത് സിം​ഗ് ആണ് മരിച്ചത്. ഉടുമ്പഞ്ചോല ശാന്തരുവിയിലെ ഏലത്തോട്ടത്തിലെ തൊഴിലാളികൾ ആയിരുന്നു ഭഗത് സിംഗും മകൻ രാകേഷും. കഴിഞ്ഞ ദിവസം ഇവർ മദ്യപിച്ച് വഴക്കിട്ടിരുന്നു. തർക്കത്തിനിടെ രാകേഷ് പിതാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പിന്നീട് പിതാവ് ഭ​ഗത് സിം​ഗ് ബോധരഹിതനായി വീട്ടിൽ കിടക്കുകയായാണെന്ന് രാകേഷ് അയൽവാസികളെ അറിയിച്ചു. തുടർന്ന് നാട്ടുകാരാണ് ഭഗത് സിംഗിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. മർദ്ദനത്തിൽ ഭഗത് സിംഗിന്റെ വാരിയെല്ലിന് പൊട്ടൽ ഉണ്ടാവുകയും ഹൃദയഘാതം സംഭവിക്കുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് രാകേഷ് ഒളിവിൽ പോയി. ഇയാൾ ഉടുമ്പഞ്ചോലയിലെ തോട്ടം മേഖലയിൽ ഉള്ളതായാണ് പോലീസിന്റെ നി​ഗമനം. ഉടുമ്പഞ്ചോല പോലീസ് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News