PV Anvar: നിലമ്പൂരിൽ മത്സരിക്കില്ല, യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പിവി അൻവർ

വി ഡി സതീശനെതിരായ അഴിമതി ആരോപണത്തിൽ പി.വി അൻവർ മാപ്പ് പറയുകയും ചെയ്തു.  

Written by - Zee Malayalam News Desk | Last Updated : Jan 13, 2025, 12:23 PM IST
  • യുഡിഎഫിന് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചു.
  • പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം ഉപ തെരഞ്ഞെടുപ്പ്.
  • മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളായിരിക്കണം യുഡിഎഫ് സ്ഥാനാർത്ഥി ആകേണ്ടതെന്നും പ്രദേശത്ത് ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
PV Anvar: നിലമ്പൂരിൽ മത്സരിക്കില്ല, യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പിവി അൻവർ

തിരുവനന്തപുരം: ഇനി വരുന്ന തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് പിവി അൻവർ. രാജിവെച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അൻവറിന്റെ പ്രഖ്യാപനം. കൂടാതെ യുഡിഎഫിന് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചു. പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം ഉപ തെരഞ്ഞെടുപ്പ്. മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളായിരിക്കണം യുഡിഎഫ് സ്ഥാനാർത്ഥി ആകേണ്ടതെന്നും പ്രദേശത്ത് ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.  

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അഴിമതി ആരോപണത്തിൽ അൻവർ മാപ്പ് പറഞ്ഞു. സതീശനെതിരെ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നിൽ പി ശശിയാണെന്നാണ് അൻവറിന്റെ വെളിപ്പെടുത്തൽ. അഴിമതിയാരോപണം സഭയിൽ താൻ തന്നെ ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടുവെന്നും സംഭവം ശരിയല്ലേ എന്ന് ചോദിച്ചപ്പോൾ പൂർണ്ണമായും ശരിയാണെന്നായിരുന്നു മറുപടിയെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് തന്റെ മാപ്പ് സ്വീകരിക്കണം. തന്നെ കോൺഗ്രസിന്റ ശത്രു ആക്കാൻ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.

Also Read: PV Anvar: പിവി അൻവർ രാജിവെച്ചു; ഇനി തൃണമൂൽ കോൺഗ്രസിൽ

 

പിണറായിസത്തിനെതിരെയും ഇന്ത്യയിലെ മലയോര മേഖലയിലെ ജനതയ്ക്കും വേണ്ടി പോരാടുമെന്ന് പിവി അൻവർ പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയാണ് എംഎൽഎ സ്ഥാനം രാജി വെക്കാനുളള നിർദേശം മുന്നോട്ട് വെച്ചത്. രാജി വെക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്. തൃണമൂൽ കോൺഗ്രസ് നേതാക്കളെ കാണുകയും മമത ബാനർജിയുമായി വീഡിയോ കോൺഫറെൻസിൽ സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് മമത ബാനർജിയാണ് രാജിവെക്കാൻ നിർദ്ദേശിച്ചത്. രാജിക്കാര്യം നേരത്തെ സ്പീക്കറെ ഇ മെയിൽ മുഖേന അറിയിച്ചിരുന്നു.  

വന്യ ജീവി ആക്രമണങ്ങളാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നമെന്നും ഇതിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടതായും അൻവർ പറഞ്ഞു. പാർട്ടിയുമായി സഹകരിച്ചു പോയാൽ ദേശീയ തലത്തിൽ പ്രശ്‌നം ഉന്നയിക്കാമെന്ന് മമത ബാനർജി ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് എതിരെ താൻ ആദ്യം ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് മുഖ്യമന്ത്രി തന്നെ തള്ളിപറഞ്ഞതോടെയാണ് എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രി തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. താൻ ഒരുപാട് പാപ ഭാരങ്ങൾ ചുമന്ന ആളാണെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ ആര്യാടൻ ഷൌക്കത്തിനെ പിന്തുണക്കില്ലെന്ന സൂചനയും അൻവർ നൽകി കഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News