Dhanalakshmi Rajayoga in Gemini: ഫെബ്രുവരി 8 മുതൽ മിഥുനം രാശിയിൽ ധനലക്ഷ്മി രാജയോഗം രൂപപ്പെടുകയാണ്. ചൊവ്വ, ചന്ദ്രൻ എന്നീ ഗ്രഹങ്ങളുടെ രാശിമാറ്റത്തോടെയാണ് ഈ രാജയോഗം രൂപപ്പെടുന്നത്.
മൂന്ന് രാശികൾക്കാണ് ഈ രാശിമാറ്റത്തിന്റ സത്ഫലങ്ങൾ ലഭിക്കുക. ഏതൊക്കെയാണ് ആ മൂന്ന് രാശികളെന്ന് നോക്കാം.
മിഥുനം രാശിക്കാര്‍ക്ക് ഈ കാലയളവിൽ ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കും. ഇവർ തൊട്ടതെല്ലാം പൊന്നാക്കാൻ കഴിയുന്ന രാശിക്കാരാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും സ്വന്തമാക്കും. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാൻ സാധിക്കും. ബിസിനസ്സിൽ ലാഭം നേടാനാകും. പുതിയ ജോലി കണ്ടെത്താൻ കഴിയും.
കര്‍ക്കടകം രാശിക്കാര്‍ക്ക് ധനലക്ഷ്മി രാജയോഗം രൂപപ്പെടുന്നതോടെ സാമ്പത്തിക ലാഭമുണ്ടാകും. കച്ചവടക്കാർക്കും ലാഭം നേടാനാകും. എല്ലാ മേഖലയിലും ശോഭിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്. പുതിയ സ്ഥലം, വാഹനം എന്നിവ വാങ്ങാനുള്ള യോഗമുണ്ടാകും. ജീവിതത്തില്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കും.
ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സമ്പത്ത് വര്‍ദ്ധിക്കും. പുതിയ വീട്, വാഹനം എന്നിവ വാങ്ങാനുള്ള യോഗമുണ്ടാകും. ഉയർന്ന ശമ്പളത്തോടെ ജോലി ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. വിദേശത്ത് ജോലി ലഭിക്കാനുള്ള യോഗമുണ്ട്. ആഗ്രഹങ്ങളെല്ലാം സഫലമാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)