കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന് തിരിച്ചടി. രാഹുൽ ഈശ്വറിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് കാട്ടിയാണ് നടി ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയത്.
തൃശൂർ സ്വദേശി സലിമും രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉപയോഗിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. ഹണി റോസ് വിമർശനത്തിന് അതീതയല്ലെന്നും അതിനാലാണ് താൻ വിമർശിച്ചതെന്നും ജാമ്യ ഹർജി പരിഗണിക്കവേ രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ വാദിച്ചു.
എന്നാൽ രാഹുൽ ഈശ്വറിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയില്ല. കേസ് പരിഗണിക്കുന്നത് ജനുവരി 27ലേക്ക് മാറ്റി. മുൻകൂർ ജാമ്യം നൽകുന്നത് സംബന്ധിച്ച് പോലീസിനോട് ഹൈക്കോടതി റിപ്പോർട്ടും ആവശ്യപ്പെട്ടു. അതേസമയം, ഹണി റോസ് നൽകിയ പരാതിയിൽ പോലീസ് ഇതുവരെ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ല.
എറണാകുളം സെൻട്രൽ പോലീസിനാണ് ഹണി റോസ് പരാതി നൽകിയത്. ഇത് സംബന്ധിച്ച് വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സമൂഹമാധ്യമത്തിലൂടെ തനിക്കെതിരെ രാഹുൽ ഈശ്വർ ഓർഗനൈസ്ഡ് ക്രൈം നടത്തുന്നുവെന്നാണ് ഹണി റോസ് ആരോപിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.