Alappuzha Murder Case: വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി; ഡിഎൻഎ പരിശോധന നടത്തും, പ്രതി കസ്റ്റഡിയിൽ

Vijayalakshmi missing case: വിജയലക്ഷ്മിയെ കാണാതായ സംഭവത്തിൽ ആലപ്പുഴ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാ​ഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 19, 2024, 02:29 PM IST
  • ജയചന്ദ്രനെ ചോദ്യം ചെയ്തതിൽ നിന്നാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തി പറമ്പിൽ കുഴിച്ചുമൂടിയതായി പോലീസിന് വിവരം ലഭിച്ചത്
  • തുടർന്ന് ജയചന്ദ്രനുമായി കരുനാ​ഗപ്പള്ളി പോലീസ് അമ്പലപ്പുഴയിലെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്
Alappuzha Murder Case: വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി; ഡിഎൻഎ പരിശോധന നടത്തും, പ്രതി കസ്റ്റഡിയിൽ

ആലപ്പുഴ: കരുനാ​ഗപ്പള്ളി കുലശേഖരപുരത്ത് നിന്ന് കാണാതയ വിജയലക്ഷ്മിയുടെ (40) മൃതദേഹം കണ്ടെത്തി. വിജയലക്ഷ്മിയെ കാണാതായ സംഭവത്തിൽ ആലപ്പുഴ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാ​ഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തി പറമ്പിൽ കുഴിച്ചുമൂടിയതായി പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് ജയചന്ദ്രനുമായി കരുനാ​ഗപ്പള്ളി പോലീസ് അമ്പലപ്പുഴയിലെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

എറണാകുളത്ത് കെഎസ്ആർടിസി ബസിൽ നിന്ന് വിജയലക്ഷ്മിയുടെ ഫോൺ കണ്ടെത്തിയിരുന്നു. ഫോൺ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മിൽ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ജയചന്ദ്രന് കരുനാ​ഗപ്പള്ളിയിൽ മീൻപിടിത്തമായിരുന്നു ജോലി. ഇതിനിടെയാണ് കരുനാ​ഗപ്പള്ളിയിൽ മത്സ്യവിൽപന നടത്തിയിരുന്ന വിജയലക്ഷ്മിയുമായി പരിചയത്തിലാകുന്നത്. ഇരുവരും ഓച്ചിറ ക്ഷേത്രത്തിൽ വച്ച് സ്ഥിരമായി കണ്ടിരുന്നതായും പറയപ്പെടുന്നു.

ALSO READ: പണയസ്വർണം മാറ്റാനെന്ന വ്യാജേന ധനകാര്യ സ്ഥാപനത്തിലെത്തി, പണമെടുത്ത് ഓടി; പ്രതി പിടിയിൽ

നവംബർ ആറിനാണ് വിജയലക്ഷ്മിയെ കാണാതാകുന്നത്. വിജലക്ഷ്മിയോട് അമ്പലപ്പുഴയിലേക്ക് എത്താൻ ജയചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം ജയചന്ദ്രന്റെ വീട്ടിലെത്തി. ഇവിടെ വച്ച് ഇരുവരും തമ്മിൽ വഴക്കിട്ടുവെന്നാണ് പോലീസ് നി​ഗമനം. വിജയലക്ഷ്മിക്ക് വന്ന ഒരു ഫോൺ കോളിനെ സംബന്ധിച്ചാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്നാണ് സൂചന. പ്ലയർ ഉപയോ​ഗിച്ച് വിജയലക്ഷ്മിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും വീടിന് സമീപമുള്ള പറമ്പിൽ കുഴിച്ചിട്ടെന്നും ഇയാൾ മൊഴി നൽകി.

ഇടുക്കി സ്വദേശിയെയാണ് വിജയലക്ഷ്മി വിവാഹം കഴിച്ചിരുന്നത്. പിന്നീട് ഭർത്താവുമായി പിരിഞ്ഞ് അവർ കരുനാ​ഗപ്പള്ളിയിലെ വീട്ടിലേക്ക് താമസം മാറി. രണ്ട് മക്കളുണ്ട്. പിന്നീടാണ് ജയചന്ദ്രനെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. വിജയലക്ഷ്മി അമ്പലപ്പുഴയിലെ വീട്ടിൽ എത്തിയ സമയത്ത് ജയചന്ദ്രന്റെ ഭാര്യ സുനിമോളും മകനും വീട്ടിൽ ഉണ്ടായിരുന്നില്ല. വിജയലക്ഷ്മിയുടെയും ജയചന്ദ്രന്റെയും ബന്ധം മനസ്സിലാക്കിയ സുനിമോൾ കരുനാ​ഗപ്പള്ളിയിൽ എത്തി വിജയലക്ഷ്മിയെ കണ്ടിരുന്നു. ജയചന്ദ്രൻ തന്നെ സ്നേഹിക്കുന്നതായും തനിക്ക് പണം നൽകിയെന്നും സുനിമോളോട് വിജയലക്ഷ്മി പറഞ്ഞിരുന്നു. ജയചന്ദ്രന് നാട്ടുകാരുമായി വലിയ സൗഹൃദമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News