New Delhi: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് Union Budget 2021 ൽ 1,967 കോടി രൂപ അനുവദിച്ചു. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടക്കുക.
സംസ്ഥാനം സമര്‍പ്പിച്ച രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു. സംസ്ഥാന സർക്കാർ 2018 ല്‍ പുതുക്കിയ മെട്രോ നയം (Metro Policy) അനുസരിച്ചുള്ള പഠന റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. അതിനാൽ കേന്ദ്ര അനുമതി വൈകിയിരുന്നു. പുതുക്കിയ കേന്ദ്ര നയമനുസരിച്ച് 10 ലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് മാത്രം മെട്രോ അനുവദിച്ചാല്‍ മതിയെന്നാണ്. എന്നാല്‍ നിലവിലുള്ള മെട്രോയുടെ വിപുലീകരണമാണ് പദ്ധതിയെന്നും സംസ്ഥാനം (Kerala) അറിയിച്ചിരുന്നു.
ALSO READ:Union Budget 2021 Live Update: കേരളത്തിൽ റോഡ് വികസനത്തിന് 65,000 കോടി, Kochi Metroക്ക് 1967 കോടി
രണ്ടാം ഘട്ടത്തിൽ 11.2 കിലോമിറ്റര്‍ ദൂരത്തില്‍ 11 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി 6.97 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണം. മാത്രമല്ല രണ്ടാംഘട്ടത്തില്‍ കെഎംആര്‍എല്‍ (KMRL) ഒറ്റയ്ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ALSO READ: Union Budget 2021: ബജറ്റിൽ കർഷകരിൽ കൂടുതൽ ശ്രദ്ധ, 5 പദ്ധതികൾ വിപുലീകരിച്ചേക്കും
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് കൊച്ചി മെട്രോയുടെ വാര്‍ഷിക നഷ്ടം എന്നു പറയുന്നത് 310 കോടി രൂപയാണ്. എന്നാൽ വിശാല മെട്രോ സാധ്യമാകുന്നതോടെ വരുമാനം വര്‍ധിക്കുകയും അതോടൊപ്പം നഷ്ടം കുറയ്ക്കാനാകുമെന്നാണ് കെഎംആര്‍എല്ലിന്റെ (KMRL) പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...