Workers Died: ഡ്രെയ്നേജ് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു

Workers Died In Thrissur: കാരൂർ സ്വദേശി സുനിൽകുമാർ (52), വരതനാട് സ്വദേശി ജിതേഷ് (45) എന്നിവരാണ്‌ മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 25, 2024, 07:49 PM IST
  • ആദ്യം സുനിൽകുമാർ ആണ് ഡ്രെയ്നേജിൽ ഇറങ്ങിയത്
  • സുനിൽകുമാറിന് ശ്വാസം കിട്ടാതെ വന്നതോടെ രക്ഷിക്കാൻ ഇറങ്ങിയതോടെയാണ് ജിതേഷും അപകടത്തിൽപ്പെട്ടത്
Workers Died: ഡ്രെയ്നേജ് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു

തൃശ്ശൂർ: ചാലക്കുടി മാള കാരൂരിൽ ഡ്രെയ്നേജ് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു. കാരൂരിലെ റോയൽ ബേക്കറിയുടെ ഡ്രെയ്നേജ് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് മരണപ്പെട്ടത്. കാരൂർ സ്വദേശി സുനിൽകുമാർ (52), വരതനാട് സ്വദേശി ജിതേഷ് (45) എന്നിവരാണ്‌ മരിച്ചത്.

ടാങ്കിൽ ഇറങ്ങിയ രണ്ടു പേരെയും ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം സുനിൽകുമാർ ആണ് ഡ്രെയ്നേജിൽ ഇറങ്ങിയത്. സുനിൽകുമാറിന് ശ്വാസം കിട്ടാതെ വന്നതോടെ രക്ഷിക്കാൻ ഇറങ്ങിയതോടെയാണ് ജിതേഷും അപകടത്തിൽപ്പെട്ടത്. പിന്നീട് ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.

ALSO READ: റാന്നി സ്ഫോടനം; ​ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. മാൻഹോൾ മാത്രമുള്ള ടാങ്കിനുള്ളിൽ ഓക്സിജൻ ഇല്ലാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇടുങ്ങിയ മാൻഹോൾ വഴി താഴേക്ക് ഇറങ്ങിയാണ് ഇവർ ഡ്രെയ്നേജിലെ ബ്ലോക്ക് പരിഹരിക്കാൻ ശ്രമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News