തിരുവനന്തപുരം: വീടിനു സമീപമുള്ള മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. സംഭവം നടന്നത് തിരുവനന്തപുരത്തെ കിളിമാനൂരിൽ ആണ്. അടയമൺ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടിൽ രാജീവ്–വർഷ ദമ്പതികളുടെ മകൾ രൂപ രാജീവാണ് മരിച്ചത്.
Also Read: വയനാട് രണ്ടിടത്ത് വൻ ഉരുൾപൊട്ടൽ, റോഡും പാലവും ഒലിച്ചുപോയി; 7 പേർ മരിച്ചതായി റിപ്പോർട്ട്
തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം നടന്നത്. കുഞ്ഞ് രണ്ടരയടി താഴ്ചയുള്ള മഴക്കുഴിയിലാണ് വീണത്. വീടിന് പുറകുവശത്ത് സഹോദരനൊപ്പം കളിക്കുകയായിരുന്ന രൂപയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് മൂത്തകുട്ടി അമ്മയെ വിവരം അറിയിക്കുകയും ശേഷം നടത്തിയ തിരച്ചിലിലാണ് മഴക്കുഴിയിൽ കുട്ടി വീണു കിടക്കുന്നത് കണ്ടത്. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസത്തെ നിർത്താതെ പെയ്ത മഴയിൽ കുഴിയിൽ വെള്ളം കൊണ്ട് നിറഞ്ഞിരുന്നു. സംഭവത്തിൽ കിളിമാനൂർ പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വയനാട് രണ്ടിടത്ത് വൻ ഉരുൾപൊട്ടൽ, റോഡും പാലവും ഒലിച്ചുപോയി; 7 പേർ മരിച്ചതായി റിപ്പോർട്ട്
വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ ഉണ്ടായതായി റിപ്പോർട്ട്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയതെന്നാണ് റിപ്പോർട്ട്. രണ്ടിടത്ത് ഉരുള്‍ പൊട്ടലുണ്ടായി. മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയതായും റിപ്പോർട്ടുണ്ട്.
Also Read: ലോകത്തിലെ ഏറ്റവും അപകടകരമായ 5 സ്ഥലങ്ങൾ, അറിയാം...
ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല എന്ന വിഷയവുമുണ്ട്. സംഭവത്തെ തുടർന്ന് പോലീസും നാട്ടുകാരും തുടർന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മല വെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവർ ഓടിരക്ഷപ്പെട്ടു എന്നുമാണ് വിവരം. സംഭവത്തിൽ നിരവധി വാഹനങ്ങള്‍ ഒഴുകിപോയതായിട്ടാണ് റിപ്പോർട്ട്. വീടുകളിൽ വെള്ളവും ചെളിയും കയറിയിട്ടുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy