തൃശ്ശൂർ: കുന്നംകുളത്തിന്റെ സ്വന്തം ആനയായി അറിയപ്പെട്ടിരുന്ന കൊമ്പൻ കുന്നംകുളം ഗണേശൻ ചെരിഞ്ഞു.57 വയസ്സായിരുന്നു.ഞായറാഴ്ച രാവിലെ കുന്നംകുളം - പട്ടാമ്പി റോഡിൽ ആനയെ കെട്ടിയിരുന്ന പറമ്പിൽ വെച്ചായിരുന്നു അന്ത്യം.2 ദിവസത്തോളമായി അസുഖബാധിതനായിരുന്നു
.
കുന്നംകുളം സ്വദേശി രാജൻ ദേവികയുടെ ഉടമസ്ഥതയിലാണ് ആന. കുന്നംകുളം പരിസരപ്രദേശങ്ങളിലുമായി നിരവധി ആരാധകരുള്ള കൊമ്പനായിരുന്നു കുന്നംകുളം ഗണേശൻ.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിശോധനകള്‍ക്ക് ശേഷം കോടനാടില്‍ വച്ച് സംസ്‌കാരം നടത്തും.
1974-75 കാലഘട്ടത്തിൽ ആണ് ബീഹിറിൽ നിന്നും ഗണേശൻ എത്തുന്നത്. തൃശ്ശൂർ പാറമേക്കാവ് ദേവസ്വമാണ് ഗണേശനെ കേരളത്തിൽ എത്തിക്കുന്നത്. പിന്നീട് കെ.എം.കുട്ടൻ എന്ന തടിമില്ല് മുതലാളി ഗണേശനെ വാങ്ങി. പിന്നീട് കോതറ മനയിലേക്ക് ആനയെ കൈമാറ്റം ചെയ്തു. പിന്നീട് ശ്രീധരീയത്തിലും, പുത്തൻകുളത്തിലേക്കും ആനയെ കൈമാറ്റം ചെയ്തു. ഒടുവിലാണ് കുന്നംകുളത്ത് ആന എത്തുന്നത്.
കദേശം എഴു വർഷത്തോളം വിളക്കുമാടം ഉണ്ണി എന്ന എഴുപത്തി ആറ് വയസ്സുകാരൻ രാമചന്ദ്രൻ നായർ വഴി നടത്തിയ ഗണേശനെ, ആന കേരളത്തിലെ പ്രായം തളർത്താത്ത കൂട്ടുകെട്ട് ആയിരുന്നു അത്. പിന്നീട് തിരുവേഗപ്പുറ മുത്തു എന്ന ചട്ടക്കാരൻ ആയിരുന്നു ആനയുടെ ചുമതല വഹിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...