Iritti : കണ്ണൂർ ഇരിട്ടിയിൽ കാട്ടാനയുടെ (Wild Elephant) ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. രാവിലെ പള്ളിയിൽ പോകുകയായിരുന്നു ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു, ഭർത്താവിനെ ആന കുത്തിക്കൊന്നു. ഭാര്യയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. വള്ളിയതോട് പെരിങ്കിരിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. പെരിങ്കിരി കാട്ടിനോട് ചേർന്ന ജനവാസ മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു ഇരുവരും. ഇരിട്ടി സ്വദേശി ജസ്റ്റിനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജസ്റ്റിന്റെ ഭാര്യ സിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ALSO READ: Elephant Attack : ഇടുക്കിയിൽ കാട്ടാന യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തി; ഭർത്താവ് ഓടിരക്ഷപ്പെട്ടു
ബൈക്ക് ആക്രമിച്ച ആന സമീപത്ത് നിർത്തിയിട്ടിരുന്ന ടിപ്പറും ബൈക്കും മറിച്ചിടുകയും ചെയ്തു. ഈ മേഖലയിൽ മുമ്പും കാട്ടാന ആക്രമണത്തെ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ ഇതാദ്യമായി ആണ് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നതെന്നും നാട്ടുകാർ പറഞ്ഞു,
കാട്ടിൽ നിന്നും ജനവാസ മേഖലയിലേക്ക് എത്തിയ ആന നിരവധി നാശനഷ്ടങ്ങളും പ്രദേശത്ത് ഉണ്ടാക്കിയിട്ടുണ്ട്. ജസ്റ്റിനെ കുത്തിക്കൊന്ന ആനയുടെ കൊമ്പിന് സാരമായ പരിക്കുണ്ടെന്നാണ് കരുതുന്നത്. കാട്ടാന ആക്രമണം ഉണ്ടായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
ALSO READ: കോഴിക്കോട് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് ഒരു മരണം; നാല് പേർക്ക് പരിക്ക്
കാട്ടാന തിരിക്കെ മടങ്ങാതെ പെരിങ്കിരി കവലിക്ക് സമീപം തന്നെ തുടരുകയാണ്. ഇത് ആളുകളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ആനയെ തിരികെ കാട് കയറ്റാൻ വനം വകുപ്പ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്ത് 3 ദിവസത്തിനിടെ രണ്ടാമത്തെ ആളാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.
സ്വകാര്യ ചിട്ടി കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ജസ്റ്റിൻ. മരണപ്പെട്ടയാളുടെ ല്യൂടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചിട്ടുണ്ട്. അതുകൂടാതെ സംസ്ഥാനത്ത് കാട്ടാന ആക്രമണങ്ങൾ ഉണ്ടാകുന്നത് പ്രതിരോധിക്കാൻ വനം വകുപ്പുമായി സഹകരിച്ച് പതാധികൾ ഉണ്ടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA