Tiger attack: കടുവാപ്പേടി മാറാതെ വാകേരി; രണ്ട് പന്നികളെ കൊന്നു

Tiger attack in Wayanad Vakeri: കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 04:49 PM IST
  • പന്നി ഫാമിലെ രണ്ട് പന്നികളെയാണ് കടുവ ആക്രമിച്ച് കൊന്നത്.
  • ഇന്ന് പുലർച്ചെ കമ്പി വല തകർത്താണ് കടുവ ഫാമിൽ കയറിയത്.
  • WWL 39 എന്ന പെൺകടുവയാണ് ഫാമിലെത്തിയതെന്ന് സ്ഥിരീകരിച്ചു.
Tiger attack: കടുവാപ്പേടി മാറാതെ വാകേരി; രണ്ട് പന്നികളെ കൊന്നു

കൽപ്പറ്റ: വയനാട് വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ രണ്ട് പന്നികളെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഇന്ന് പുലർച്ചെ കമ്പി വല തകർത്താണ് കടുവ ഫാമിൽ കയറിയത്. 

ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ഇതേ ഫാമിൽ കടുവയുടെ ആക്രമണം ഉണ്ടാകുന്നത്. ഒരു തവണ ആറ് പന്നികളെയും മറ്റൊരു സമയത്ത് 20 പന്നിക്കുഞ്ഞുങ്ങളെയും കടുവ കൊന്നിരുന്നു. അതേസമയം, വനം വകുപ്പ്  ക്യാമറകളും രണ്ട് കൂടുകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. WWL 39 എന്ന പെൺകടുവയാണ് ഫാമിലെത്തിയതെന്ന് വനം വകുപ്പ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. 

ALSO READ: മൂന്ന് ദിവസം പിന്നിട്ടിട്ടും പിടികൊടുക്കാതെ കരടി; പനമരം ടൗണിൽ ഭീതി പരത്തി

ഈ കടുവ തന്നെയാണ് ഇന്നും പന്നികളെ ആക്രമിച്ചതെന്നാണ് അനുമാനം. കൂട് വെച്ചിച്ചിട്ടും കടുവയെ പിടികൂടാനാകാതെ വന്നതോടെ കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.

മൂന്നാറിൽ കാട്ടാന ആക്രമണം; തമിഴ്നാട്ടിൽ നിന്ന് വിവാഹത്തിന് എത്തിയ വയോധികൻ മരിച്ചു

ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. തെന്മല ലോവർ ഡിവിഷനിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വയോധികനാണ് മരിച്ചത്.

വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ തമിഴ്നാട് കോയമ്പത്തൂർ തൊപ്പിപാളയം സ്വദേശിയും എഴുപത്തഞ്ചുകാരനുമായ കെ പാൽരാജാണ് കൊല്ലപ്പെട്ടത്. തെന്മല എസ്റ്റേറ്റിൽ വിവാഹ ചടങ്ങിനായി തമിഴ്നാട്ടിൽ നിന്നും ബന്ധുക്കൾക്കൊപ്പമാണ് പാൽരാജ് എത്തിയത്. വിവാഹത്തിൻ്റെ തലേ ദിവസമായ ഇന്നലെ രാത്രി 9 മണിയോടെ കമ്പിനി ക്യാൻ്റീനിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങവെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൂന്ന്  പേരടങ്ങുന്ന സംഘം ഭക്ഷണം കഴിച്ച ശേഷം സമീപത്തെ വീട്ടിൽ ഉറങ്ങാൻ പോകവെ കാട്ടാന എതിരെ വരികയായിരുന്നു. 

ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ പാൽരാജ് നിലത്ത് വീഴുകയും ആന പാൽരാജിനെ ആക്രമിക്കുകയുമായിരുന്നു. സമീപവാസികൾ ബഹളമുണ്ടാക്കിയതോടെ കാട്ടാന സമീപത്തെ കാട്ടിലേക്ക് പിൻവാങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പക്കൊപ്പം മറ്റൊരു കാട്ടാനയും ഈ മേഖലയിൽ ഉണ്ടായിരുന്നുവെന്നും ഈ ആനയാണ് ആക്രമണം നടത്തിയതെന്നും നാട്ടുകാർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News