Agasthyarkoodam: കാടറിഞ്ഞ് നടന്ന് ആകാശം തൊട്ടിറങ്ങാം; അ​ഗസ്ത്യകൂടം ട്രക്കിങ്ങിന് ഇന്ന് തുടക്കം

Agasthyakoodam Trekking: കേരളത്തിലെ ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനത്താണ് അ​ഗസ്ത്യകൂടം. വിവിധങ്ങളായ ഔഷധസസ്യങ്ങൾ നിറഞ്ഞ വനപ്രദേശത്തുകൂടിയാണ് അ​ഗസ്ത്യകൂടത്തിലേക്ക് പോകുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 09:26 AM IST
  • ജനുവരി 24 മുതൽ മാർച്ച് മാർച്ച് രണ്ട് വരെയാണ് ട്രക്കിങ്ങ്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് കര്‍ശന നിയന്ത്രണങ്ങളോടെ പൊതുജനങ്ങൾക്ക് അഗസ്ത്യകൂടം ട്രക്കിങ്ങിന് അനുമതി നൽകുന്നത്
  • ഒരു ദിവസം പരമാവധി 100 പേരെയാണ് ട്രക്കിങ്ങിന് അനുവദിക്കുക
  • കേരളത്തിലെ ഏറ്റവും കഠിനമായ ട്രക്കിങ് റൂട്ടുകളില്‍ ഒന്നാണ് അഗസ്ത്യകൂടം
Agasthyarkoodam: കാടറിഞ്ഞ് നടന്ന് ആകാശം തൊട്ടിറങ്ങാം; അ​ഗസ്ത്യകൂടം ട്രക്കിങ്ങിന് ഇന്ന് തുടക്കം

തിരുവനന്തപുരം: അഗസ്ത്യകൂടം ട്രക്കിങ്ങിന് ഇന്ന് തുടക്കമാകും. പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്താണ് അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനത്താണ് അ​ഗസ്ത്യകൂടം. വിവിധങ്ങളായ ഔഷധസസ്യങ്ങൾ നിറഞ്ഞ വനപ്രദേശത്തുകൂടിയാണ് അ​ഗസ്ത്യകൂടത്തിലേക്ക് പോകുന്നത്.

ജനുവരി 24 മുതൽ മാർച്ച് മാർച്ച് രണ്ട് വരെയാണ് ട്രക്കിങ്ങ്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് കര്‍ശന നിയന്ത്രണങ്ങളോടെ പൊതുജനങ്ങൾക്ക് അഗസ്ത്യകൂടം ട്രക്കിങ്ങിന് അനുമതി നൽകുന്നത്. ഒരു ദിവസം പരമാവധി 100 പേരെയാണ് ട്രക്കിങ്ങിന് അനുവദിക്കുക. കേരളത്തിലെ ഏറ്റവും കഠിനമായ ട്രക്കിങ് റൂട്ടുകളില്‍ ഒന്നാണ് അഗസ്ത്യകൂടം.

അ​ഗസ്ത്യകൂടം ട്രക്കിങ്ങിന്റെ ഓണ്‍ലൈന്‍ ബുക്കിങ് പൂര്‍ത്തിയായി. ബുക്കിങ് കാൻസലേഷൻ ഉൾപ്പെടെ പരമാവധി സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ഓരോ ദിവസവും 30 പേരിൽ കൂടാതെ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന് ഓഫ്‌ലൈൻ ബുക്കിങ് അനുവദിക്കാം.

ALSO READ: അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത് എങ്ങനെ? വിശദ വിവരങ്ങള്‍ ഇതാ

ട്രക്കിങ് തീയതിയ്ക്ക് ഒരു ദിവസം മുൻപ് മാത്രമേ ഓഫ് ലൈൻ ബുക്കിങ് നടത്താൻ സാധിക്കൂ. ട്രക്കിങ് ഫീസ് 2500 രൂപയാണ്. ഭക്ഷണം ഉൾപ്പെടാതെയുള്ള നിരക്കാണിത്. അഗസ്ത്യ മുനിയുടെ വാസസ്ഥലം ആയിരുന്നു ഈ പ്രദേശം എന്നാണ് വിശ്വാസം. അതാണ് അഗസ്ത്യകൂടം എന്ന പേരില്‍ ഈ സ്ഥലം അറിയപ്പെടാൻ കാരണം.

അഗസ്ത്യമുനിയുടേത് എന്ന് കരുതുന്ന ഒരു ക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. നിരവധി ഔഷധ സസ്യങ്ങളുള്ള വനപ്രദേശമായതിനാൽ അഗസ്ത്യകൂടത്തിലെ അന്തരീക്ഷത്തിന് തന്നെ ഔഷധ ഗുണമുണ്ട് എന്നാണ് വിശ്വാസം.

അഗസ്ത്യമുടിയുടെ താഴ്വാരമായ ബോണക്കാട് വരെ മാത്രമേ വാഹനത്തിൽ യാത്ര ചെയ്യാൻ സാധിക്കൂ. നടന്ന് വേണം കൊടുമുടി കയറാൻ. സാഹസിക യാത്രകൾക്ക് കര്‍ശനമായ നിയന്ത്രണമുണ്ട്. തിരുവനന്തപുരത്തെ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് മുന്‍കൂറായി അനുവാദം വാങ്ങിയാലേ അഗസ്ത്യകൂടത്തിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News