പൂരം അലങ്കോലമാക്കിയെന്ന വിവാദം നിലനിൽക്കെ തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പരാതി. പൂരപ്പറമ്പിൽ ആംബുലൻസിൽ എത്തിയതിനെച്ചൊല്ലി അഭിഭാഷകനായ കെ. സന്തോഷ് കുമാറാണ് പരാതി നൽകിയത്.
ചികിത്സാ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻസ് മറ്റ് ആവശ്യത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കുമാണ് പരാതി നൽകിയത്.
Read Also: തൃശൂരിൽ വൻ എടിഎം കൊള്ള; മൂന്ന് എടിഎമ്മുകളിൽ നിന്ന് നഷ്ടപ്പെട്ടത് 65 ലക്ഷം രൂപ!
ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിന് പിന്നാലെ പ്രശ്നപരിഹാരത്തിന് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നിറങ്ങിയത്. മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് സുരേഷ് ഗോപി ആംബുലൻസിൽ എത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നം കാരണമാണ് ആംബുലൻസ് ഉപയോഗിച്ചതെന്നാണ് ബിജെപി നോതക്കളുടെ വാദം.
പൂരനഗരിയിൽ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു. പൂരം നിലച്ചയുടനെ സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചത് ദുരൂഹമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ് സുനിൽ കുമാർ ആരോപിച്ചിരുന്നു.
റോഡിൽ മുൻഗണനയും നിയമത്തിൽ ഇളവും ലഭിക്കുന്ന വാഹനമാണ് ആംബുലൻസ്. മോട്ടോർവെഹിക്കിൾ ഡ്രൈവിങ്ങ് റെഗുലേഷൻ-2017 പ്രകാരം ഏതെല്ലാം കാര്യങ്ങൾക്കാണ് മുൻഗണനെയന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മനുഷ്യജീവൻ രക്ഷിക്കുന്നതിനോ, ആരോഗ്യത്തിന് ഗുരുതരമായ ഹാനി സംഭവിക്കുന്നത് തടയുന്നതിനോ, തീ കെടുത്തുന്നതിനോ ആവശ്യമായ സേവനം നടത്തുന്ന വാഹനങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. സൈറൺ ഉപയോഗിച്ചോ ഫ്‌ളാഷ് ലൈറ്റുകൾ തെളിച്ചോ വരുന്ന വാഹനങ്ങൾക്കു മാത്രമേ ഇതിന് അർഹതയുള്ളൂ. ഇത്തരം അവസ്ഥകളിൽ, വേഗപരിധി ലംഘിക്കുന്നതിനും, ചുവപ്പ് സിഗ്നലുകൾ മറികടക്കുന്നതിനും, റോഡിന്റെ ഷോൾഡറിലൂടെയോ എതിർദിശയിലൂടെയോ വാഹനം ഓടിക്കാനും നിയമപരമായി അനുമതി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.