Vizhinjam Port: വിഴിഞ്ഞം പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ, സമരക്കാർ പോലീസ് ജീപ്പുകൾ തകർത്തു

Vizhinjam Strike Updates: സംഘർഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസുകാരെ വിന്ന്യസിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 27, 2022, 10:01 PM IST
  • ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതോടെ അദാനി ഗ്രൂപ്പ് നിർമ്മാണ സാമഗ്രഹികൾ ഇറക്കാൻ എത്തിയിരുന്നു
  • ശനിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്
  • 21 പേർക്കാണ് ഇന്നലെ മാത്രം സംഘർഷത്തിൽ പരിക്കേറ്റത്
Vizhinjam Port: വിഴിഞ്ഞം പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ, സമരക്കാർ പോലീസ് ജീപ്പുകൾ തകർത്തു

തിരുവനന്തപുരം: കസ്റ്റഡിയിൽ എടുത്തവരെ വെറുതേ വിടണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പോലീസ് സ്റ്റേഷന് മുൻപിൽ സംഘർഷാവസ്ഥ. രണ്ട് പൊലീസ് ജീപ്പുകൾ സമരക്കാർ മറിച്ചിട്ടു. പോലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റിറ്റുണ്ട്. 

സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസുകാരെ വിന്ന്യസിക്കുന്നുണ്ട്.  അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെയാണ് വിടണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നത്. ശനിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

ALSO READ: Vizhinjam Port Protest : വിഴിഞ്ഞം സമരത്തിനിടയിലെ സംഘർഷം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതോടെ അദാനി ഗ്രൂപ്പ് നിർമ്മാണ സാമഗ്രഹികൾ ഇറക്കാൻ ലോറികൾ എത്തിയിരുന്നു. ഇത് സമരക്കാർ തടഞ്ഞിരുന്നു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ അടക്കമുള്ളവർക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 21 പേർക്കാണ് ഇന്നലെ മാത്രം സംഘർഷത്തിൽ പരിക്കേറ്റത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News