2024ൽ ദുഖങ്ങളും ദുരിതങ്ങളും അനുഭവിച്ച മൂന്ന് രാശിക്കാർക്ക് ഇനി ഒരു പുതിയ ജീവിതമാണ് ഉണ്ടാകാൻ പോകുന്നത്. ജീവിതത്തിൽ ഇനി വിജയവും സന്തോഷവും ഉണ്ടാകും.
ഐശ്വര്യത്തിൻറെയും സമ്പത്തിൻറെയും സമൃദ്ധിയുടെയും ഗ്രഹമായ ശുക്രൻ അടുത്ത വർഷം പലതവണ രാശിമാറ്റം നടത്തും. പത്ത് തവണയാണ് ശുക്രൻ 2025ൽ രാശിമാറ്റം നടത്തുന്നത്. ജനുവരി 28ന് മീനം രാശിയിലും മെയ് 31ന് മേടം രാശിയിലും ജൂൺ 29ന് ഇടവം രാശിയിലും ജൂലൈ 28ന് മിഥുനം രാശിയിലും രാശിമാറ്റം നടത്തും.
ഓഗസ്റ്റ് 21ന് കർക്കിടകം രാശിയിലും സെപ്തംബർ 15ന് ചിങ്ങം രാശിയിലും ഒക്ടോബർ ഒമ്പതിന് കന്നി രാശിയിലും നവംബർ രണ്ടിന് തുലാം രാശിയിലും ഡിസംബർ ഇരുപതിന് ധനു രാശിയിലും ശുക്രൻ രാശിമാറ്റം നടത്തും.
ശുക്രൻറെ പത്ത് രാശിമാറ്റങ്ങളും മേടം രാശിക്കാർക്ക് ഗുണം ചെയ്യും. കരിയറിൽ വിജയം നേടാനാകും. ബിസിനസുകാർക്ക് വലിയ ലാഭം നേടാനാകും. ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കും.
വൃശ്ചികം രാശിക്കാർക്ക് ശുക്രൻറെ അനുഗ്രഹം ഉണ്ടാകും. ഇവർക്ക് പുതുവർഷത്തിൽ വരുമാനം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വസ്തുവകകൾ വാങ്ങാൻ സാധ്യത. ആരോഗ്യനില മെച്ചപ്പെടും.
ധനു രാശിക്കാർക്ക് ശുക്രൻറെ രാശിമാറ്റം 2025ൽ ഗുണഫലങ്ങൾ നൽകും. പാരമ്പര്യ സ്വത്ത് ലഭിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളം വർധിക്കും. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മോചനമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)