Financial horoscope 2025: പുതുവർഷം പുലരാൻ മണിക്കൂറുകൾ മാത്രം ബാക്കി; ഈ രാശിക്കാരുടെ സമ്പത്ത് കുതിച്ചുയരും

പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഈ വർഷം തങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരിക്കും ഓരോ രാശിക്കാരും.

  • Dec 30, 2024, 15:28 PM IST
1 /12

മേടം രാശിക്കാർക്ക് സാമ്പത്തിക സ്ഥിരതയുണ്ടാകും. ചിലവുകൾ കുറയും. സമ്പാദ്യം വർധിക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും.

2 /12

ഇടവം രാശിക്കാർക്ക് വരുമാനത്തിൽ വർധനവുണ്ടാകും. എന്നാൽ, അപ്രതീക്ഷിത ചിലവുകൾ വർധിക്കാനും സാധ്യതയുണ്ട്. ബജറ്റ് കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം. പൊതുവേ മികച്ച ഫലങ്ങൾ ലഭിക്കും.

3 /12

മിഥുനം രാശിക്കാർ നിക്ഷേപങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. അല്ലാത്തപക്ഷം, ഇത് സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിക്കും. സംരംഭങ്ങൾ ആരംഭിക്കുന്നത് പരമാവധി ഒഴിവാക്കണം. ഇത് നഷ്ടത്തിലേക്ക് നയിച്ചേക്കാം.

4 /12

കർക്കടക രാശിക്കാർക്ക് ഈ മാസം സാമ്പത്തിക വളർച്ചയുണ്ടാകും. സഹകരണമോ പങ്കാളിത്തമോ ഉള്ള ബിസിനസുകളിൽ പ്രതിസന്ധിയുണ്ടാകാം. വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും.

5 /12

ചിങ്ങം രാശിക്കാർക്ക് ജനുവരിയിൽ സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടിവരും. ചിലവുകൾ നിയന്ത്രിക്കണം. ദീർഘകാല സമ്പാദ്യ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അല്ലാത്തപക്ഷം, ഇത് സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിക്കും.

6 /12

കന്നി രാശിക്കാർക്ക് പലപ്പോഴും ജനുവരി സാമ്പത്തികമായി മികച്ച മാസമാണ്. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. കന്നി രാശിക്കാർക്ക് ജനുവരിയിൽ സമ്പൂർണ നേട്ടങ്ങൾ ഉണ്ടാകും.

7 /12

തുലാം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടതായി വരും. അപ്രതീക്ഷിത ചിലവുകൾ ഉണ്ടാകും. ഇത് പല പദ്ധതികൾക്കും തടസം ഉണ്ടാക്കും. കൃത്യമായ ബജറ്റ് ഉണ്ടാക്കേണ്ടത് പ്രധാനമാണ്. ഇല്ലെങ്കിൽ നഷ്ടങ്ങൾ സംഭവിക്കും.

8 /12

വൃശ്ചികം രാശിക്കാർക്ക് സാമ്പത്തികമായി പുരോഗതിയുണ്ടാകും. വരുമാന സ്രോതസുകൾ വർധിക്കും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. സമ്പത്ത് വർധിക്കും.

9 /12

ധനു രാശിക്കാർക്ക് ജനുവരി മാസത്തിൽ സാമ്പത്തിക ബാധ്യതകളിൽ നിന്ന് മോചനം ലഭിക്കും. കടങ്ങൾ വീട്ടാനാകും. സാമ്പത്തിക സ്ഥിരത കൈവരിക്കും. പണം സമ്പാദിക്കാൻ സാധിക്കും.

10 /12

മകരം രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. വസ്തുവകകളിലും നിക്ഷേപം നടത്തുന്നത് ലാഭം ഉണ്ടാക്കും.

11 /12

കുംഭം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ഈ മാസം ഉയർച്ച താഴ്ചകൾ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോഴും പണം കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധ പുലർത്തണം.

12 /12

മീനം രാശിക്കാർക്ക് വരുമാനം വർധിക്കും. സാമ്പത്തിക സ്ഥിരതയുണ്ടാകും. എന്നാൽ, പണം ചിലവാക്കുമ്പോൾ ശ്രദ്ധ വേണം. അല്ലാത്തപക്ഷം, പ്രതിസന്ധികളുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola