തിരുവനന്തപുരം: ഡേ കെയറിൽ നിന്നും രണ്ട് വയസ്സുള്ള കുട്ടി തനിച്ച് വീട്ടിലെത്തിയ സംഭവത്തിൽ അധ്യാപകരെ പിരിച്ചു വിട്ടു. ഡേ കെയര്‍ ജീവനക്കാരായ വിഎസ് ഷാന, റിനു ബിനു എന്നിവരെയാണ് പിരിച്ചുവിട്ടത്. നേമത്താണ് സംഭവം. സംഭവം വലിയ വിവാദമായതോടെ പിടിഎ യോഗം വിളിക്കുകയും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് രക്ഷാകര്ത്താക്കള് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായത്.
നേമം കാക്കാ മൂലയിലെ അര്‍ച്ചന-സുധീഷ് ദമ്പതികളുടെ മകൻ അങ്കിതാണ് ഡേ-കെയർ അധികൃതര്‍ അറിയാതെ വീട്ടിലേക്ക് പോയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. മൂന്ന് ജീവനക്കാരുള്ള ഡേ കെയറിൽ ഒരാൾ മാത്രമാണ് അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നത്. കുട്ടി പുറത്തേക്ക് പോയ വിവരം ഇവർ അറിഞ്ഞില്ല. ഡേ കെയറിൽ നിന്നും 1 കി.മി അകലേയാണ് കുട്ടിയുടെ വീടുള്ളത്. ഇത്രയും ദൂരം കുട്ടി തനിയെ നടക്കുകയായിരുന്നു.
കുട്ടി വിജനമായ റോഡിലൂടെ പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാമായിരുന്നു. കുട്ടി വീട്ടിലെത്തിയ ശേഷമാണ് മാതാപിതാക്കൾ സംഭവം അറിയുന്നത്. ഉടൻ ഡേ-കെയിറിലെ അധികൃതരെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. മൂന്ന് ടീച്ചർമാരും ഒരായയുമാണ് ഡേ കെയറിലുണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം . അതേസമയം മൂന്ന് ടീച്ചേഴ്സും അവിടെ ഉണ്ടായിരുന്നില്ലെന്നും ആയ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് ഡേ കെയറുകാരുടെ വിശദീകരണം.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.