Senior CItizen day care Centre: വയോജനങ്ങൾക്കുള്ള പകൽവീടുകൾ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

വയോജനപരിപാലന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും, വിവിധ മണ്ഡലങ്ങളിൽ ഉയർന്ന സംഭാവനകൾ നൽകുന്ന വയോജനങ്ങൾക്കും 'വയോസേവന ' പുരസ്‌കാരം ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 1, 2021, 10:40 PM IST
  • മുതിർന്ന പൗരന്മാർക്കായുള്ള രണ്ട് സാമൂഹ്യസുരക്ഷാപദ്ധതികൾ ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു
  • മുതിർന്ന പൗരന്മാർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്ന 'വയോരക്ഷ' ആണ് വയോജനദിനത്തിൽ പ്രാരംഭംകുറിച്ച ഒരു പദ്ധതി
  • ആരും തുണയ്ക്കില്ലാതെ ശാരീരിക അവശതകളോടെ കഴിയുന്ന മുതിർന്ന പൗരന്മാർക്ക് അടിയന്തരസഹായമടക്കം എത്തിക്കും
  • ന്ന ഈ പദ്ധതി, ജില്ലാ സാമൂഹ്യനീതി ഓഫീസർമാരുടെ ചുമതലയിലാണ് നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു
Senior CItizen day care Centre: വയോജനങ്ങൾക്കുള്ള പകൽവീടുകൾ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും പരസ്പരം വിഷമങ്ങൾ പങ്കുവെക്കാനും ആരംഭിച്ച 'സായംപ്രഭ' മാതൃകാ പകൽവീടുകൾ എല്ലാ ജില്ലകളിലും, തുടർന്ന് ബ്ലോക്ക് തലങ്ങളിലും തുടങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി (Minister) ഡോ. ആർ ബിന്ദു. വൃദ്ധസദനങ്ങളുടെ സൗകര്യങ്ങളും സേവനങ്ങളും ദേശീയ നിലവാരത്തിലേക്കുയർത്തുന്ന 'സെക്കൻഡ് ഇന്നിംഗ്‌സ് ഹോം' പദ്ധതിയും എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും തിരുവനന്തപുരത്ത് അന്താരാഷ്ട്ര വയോജനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം (Inauguration) നിർവ്വഹിച്ച് സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.

വയോജനപരിപാലന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും, വിവിധ മണ്ഡലങ്ങളിൽ ഉയർന്ന സംഭാവനകൾ നൽകുന്ന വയോജനങ്ങൾക്കും 'വയോസേവന ' പുരസ്‌കാരം ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. മുതിർന്ന പൗരന്മാർക്കായുള്ള രണ്ട് സാമൂഹ്യസുരക്ഷാപദ്ധതികൾ ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു.

ALSO READ: Kerala Women's Commission Chairperson : സ്ത്രീകൾക്കെതിരായ അക്രമങ്ങൾ പ്രതിരോധിക്കാൻ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി

മുതിർന്ന പൗരന്മാർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്ന 'വയോരക്ഷ' ആണ് വയോജനദിനത്തിൽ പ്രാരംഭംകുറിച്ച ഒരു പദ്ധതി. ആരും തുണയ്ക്കില്ലാതെ ശാരീരിക അവശതകളോടെ കഴിയുന്ന മുതിർന്ന പൗരന്മാർക്ക് അടിയന്തരസഹായമടക്കം എത്തിക്കുന്ന ഈ പദ്ധതി, ജില്ലാ സാമൂഹ്യനീതി ഓഫീസർമാരുടെ ചുമതലയിലാണ് നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. 'സെക്കൻഡ് ഇന്നിംഗ്‌സ് ഹോം' കൊല്ലം ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂരിലും തുടർന്ന് മലപ്പുറത്തും നടപ്പിലായ പദ്ധതിയാണിപ്പോൾ കൊല്ലത്തും നടപ്പാക്കുന്നത്. ചടങ്ങിൽ ​ഗതാ​ഗത മന്ത്രി ആന്റണി രാജുവും സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News