CM Pinarayi Vijayan: പ്രിയ സഖാവിന് പിറന്നാൾ ആശംസകൾ; പിണറായി വിജയന് മലയാളത്തിൽ ആശംസയുമായി സ്റ്റാലിൻ

Stalin wishes Birthday to Pinarayi Vijayan in Malayalam: കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന പിണറായി വിജയന് ആശംസകൾ എന്നാണ് കുറിച്ചത്.  

Written by - Zee Malayalam News Desk | Last Updated : May 24, 2023, 03:00 PM IST
  • ഫേസ്ബുക്കിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് സ്റ്റാലിൻ ആശംസിച്ചത്.
  • സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ. എന്നാണ് അദ്ദേഹം കുറിച്ചത്.
CM Pinarayi Vijayan: പ്രിയ സഖാവിന് പിറന്നാൾ ആശംസകൾ; പിണറായി വിജയന് മലയാളത്തിൽ ആശംസയുമായി സ്റ്റാലിൻ

തിരുവനന്തപുരം:  കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസയുമായി തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തന്റെ പ്രിയ സഖാവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് പിറന്നാൾ ആശംസകൾ എന്നാണ് സ്റ്റാലിൻ കുറിച്ചത്. ഫേസ്ബുക്കിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് സ്റ്റാലിൻ ആശംസിച്ചത്.

സ്റ്റാലിന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു Pinarayi Vijayan-ന് പിറന്നാള്‍ ആശംസകള്‍. 
സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ. എന്നാണ് അദ്ദേഹം കുറിച്ചത്.

മുഖ്യമന്ത്രിയുടെ 78ാം പിറന്നാളാണ് ഇന്ന്. എല്ലാ തവണത്തേയും പോലെ ഇത്തവണയും പ്രത്യേക ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സ്റ്റാലിൻ കൂടാതെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. നടൻ മമ്മൂട്ടിയും ഫേസ് ബുക്കിലൂടെ ആശംസകൾ പങ്കുവെച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News