ഇടമലക്കുടിയിൽ കോവിഡ് സ്ഥീരീകരിച്ചതിനെ തുടർന്ന് വിവാദങ്ങളും തല പൊക്കിയിട്ടുണ്ട്. വ്ളോഗർ ,സുജിത്ത് ഭക്തനും ഡീൻകുര്യാക്കോസും ഇടമലക്കുടിയിൽ പോയി വന്നതിന് പിന്നാലെയാണ് ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചതെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്.
എന്നാൽ സംഭവത്തിൽ തൻറെ ഭാഗവും വിവരിച്ച് സുജിത്ത് ഭക്തനും രംഗത്തെത്തിയിട്ടുണ്ട്.പൂർണമായും കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് ഇടമലക്കുടിക്ക് പോവുന്നത്.
പോകുന്നതിന് ഒരു മാസം മുൻപ് പോലും ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അവിടേക്ക് പോവുന്നത് തങ്ങൾ മാത്രമല്ല. റേഷവനുമായി പോകുന്നവരുണ്ട്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും എത്തുന്നുണ്ട്.
തങ്ങളൊരു വീഡിയോ ഇട്ടതു കൊണ്ട് മാത്രമാണ് അത് ആളുകൾ അറിയുന്നത്. വീഡിയോ ഒന്നും എടുക്കാതെ പലരും അവിടെ പോകുന്നുണ്ട്. രാഷ്ട്രീയ പ്രേരിതമായി തന്നെ ഇതിലേക്ക് വലിച്ചിടരുന്നും സുജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യ്ത വീഡിയോയിൽ പറയുന്നു.
ALSO READ : Zika Virus : സിക്ക വൈറസ് ബാധ പ്രതിരോധിക്കാൻ കടുത്ത ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു വിവാദമായി ഇടുക്കി എംപി ഡീൻ കുര്യക്കോസിന്റെയും വ്ളോഗറുടെയും ഇടമലക്കുടി സന്ദർശനം. ഇരുവരുടെ സന്ദർശനത്തിന് വലിയതോതി വിമർശനമായിരുന്നു ഉയർന്നത്. ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിക്കാതെയാണ് എംപി വ്ളോഗറും അടങ്ങുന്ന സംഘ ഇടമലക്കുടി സന്ദർശിച്ചത്. ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA