Food Poisoning: വയനാട്ടിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം; 18 കുട്ടികൾ ചികിത്സയിൽ

Wayanad Food Poisoning: 18 വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥർ ഭക്ഷണത്തിന്റെ സാംപിളുകൾ ശേഖരിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 17, 2024, 08:29 PM IST
  • കൈനാട്ടി ജനറൽ ആശുപത്രിയിലാണ് വിദ്യാർഥികളെ ചികിത്സയിൽ പ്രവേശിപ്പിച്ചത്
  • ഭക്ഷ്യസുരക്ഷാ വിഭാ​ഗം സ്കൂളിലെത്തി പരിശോധന നടത്തി
Food Poisoning: വയനാട്ടിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം; 18 കുട്ടികൾ ചികിത്സയിൽ

വയനാട്: വയനാട് മുട്ടിലിലെ സ്കൂളിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായ വിദ്യാർഥികളെ ചികിത്സയിൽ പ്രവേശിപ്പിച്ചു. കൈനാട്ടി ജനറൽ ആശുപത്രിയിലാണ് വിദ്യാർഥികളെ ചികിത്സയിൽ പ്രവേശിപ്പിച്ചത്. മുട്ടിൽ ഡബ്ല്യുഎംഒ എൽപി സ്കൂളിലെ 18 വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ കഴിച്ച ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. വിദ്യാർഥികളുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാ​ഗം സ്കൂളിലെത്തി പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥർ ഭക്ഷണത്തിന്റെ സാംപിളുകൾ ശേഖരിച്ചു. പനി, ഛ‍ർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുണ്ടായതിനെ തുടർന്നാണ് വിദ്യാർഥികൾ ചികിത്സ തേടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം... ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News