ASI Apology: വനിത എ.എസ്.ഐ.യെ കൊണ്ട് മാപ്പ് പറയിച്ച സംഭവം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

ASI Apology: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ അനാവശ്യമായി ചുറ്റിത്തിരിഞ്ഞത് ചോദ്യം ചെയ്ത എ.എസ്.ഐ ജമീലയെക്കൊണ്ടാണ് യുവാക്കൾ മാപ്പ് പറയിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Nov 16, 2024, 10:43 AM IST
  • എ.എസ്.ഐ.യെകൊണ്ട് മാപ്പ് പറയിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി സ്പെഷ്യൽ ബ്രാഞ്ച്
  • കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ അനാവശ്യമായി ചുറ്റിത്തിരിഞ്ഞത് ചോദ്യം ചെയ്ത എ.എസ്.ഐ ജമീലയെക്കൊണ്ടാണ് യുവാക്കൾ മാപ്പ് പറയിപ്പിച്ചത്
  • സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
ASI Apology: വനിത എ.എസ്.ഐ.യെ കൊണ്ട് മാപ്പ് പറയിച്ച സംഭവം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

വനിത എ.എസ്.ഐ.യെകൊണ്ട് മാപ്പ് പറയിച്ച സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ അനാവശ്യമായി ചുറ്റിത്തിരിഞ്ഞത് ചോദ്യം ചെയ്ത എ.എസ്.ഐ ജമീലയെക്കൊണ്ടാണ് യുവാക്കൾ മാപ്പ് പറയിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ബസ് സ്റ്റാൻഡിൽ ലഹരിമാഫിയ വ്യാപകമാണെന്ന പരാതിയുള്ളതിനാൽ അനാവശ്യമായി സ്റ്റാൻഡിൽ ചുറ്റിക്കറങ്ങുന്നവരെ പ്രത്യേകം നിരീക്ഷിക്കാൻ പൊലീസ് ഉദ്യോ​ഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.  ഇതേ തുടർന്നാണ് സ്റ്റാൻഡിന്റെ ഒന്നാം നിലയിൽ നിൽക്കുകയായിരുന്ന രണ്ടു യുവാക്കളോട് അവിടെ നിന്ന് പോകാൻ ജമീലയും സംഘവും ആവശ്യപ്പെട്ടത്. 

Read Also: സംസ്ഥാനത്ത് തുലാവർഷം ശക്തമാകും; 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!

ആദ്യം സമ്മതിച്ചില്ലെങ്കിലും നിൽക്കാൻ സാധിക്കില്ലെന്ന് തീർത്ത് പറഞ്ഞതോടെ പിന്മാറുകയായിരുന്നു. വീണ്ടും സ്റ്റാൻഡിൽ അലഞ്ഞ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനിതാ പൊലീസ് പോകാനാവശ്യപ്പെട്ടു. എ.എസ്.ഐ പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട യുവാക്കൾ മറ്റൊരാളുമായി മടങ്ങി വന്ന് പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. 

വനിതാ എ.എസ്.ഐ. തങ്ങളെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു യുവാക്കളുടെ ബഹളം. തുടര്‍ന്നാണ് ഉദ്യോഗസ്ഥ മാപ്പുപറഞ്ഞത്. യുവാക്കളോട് ക്ഷമചോദിച്ചശേഷം ഇനിയാരോടെങ്കിലും മാപ്പുപറയണമോ എന്ന് അവര്‍ ചോദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കഞ്ചാവ് വിൽപ്പനക്കാരാണെന്ന തരത്തിൽ  എ.എസ്.ഐ. സംസാരിച്ചതാണ് പ്രകോപനത്തിനു കാരണമായി യുവാക്കള്‍ പറയുന്നത്.

കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാനാണ്  ക്ഷമാപണം നടത്തിയതെന്ന് എ.എസ്.ഐ. ജമീല പറഞ്ഞു. ഭാവിയെ ഓർത്തിട്ടാണ് കയര്‍ത്ത് സംസാരിച്ചതിനും ഡ്യൂട്ടിക്ക് തടസ്സംനിന്നതിനും പരാതിനല്‍കാതിരുന്നതെന്നും അവര്‍ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News